ഏഷ്യൻ കപ്പ് യോഗ്യത പോരാട്ടങ്ങൾക്ക് മുമ്പ് ഇന്ത്യ നാല് സൗഹൃദ മത്സരങ്ങൾ കളിക്കും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഏഷ്യൻ കപ്പ് യോഗ്യത മത്സരങ്ങൾക്ക് മുന്നോടിയായി ഇന്ത്യൻ ഫുട്ബോൾ ടീം നാലു സൗഹൃദ മത്സരങ്ങൾ കളിക്കും. സാംബിയ, ജോർദാൻ എന്നീ രാജ്യങ്ങൾക്ക് എതിരെയും എ ടി കെ മോഹൻ ബഗാൻ, ഐ ലീഗ് ഇലവൻ എന്നീ ടീമുകൾക്ക് എതിരെയും ആകും മത്സരങ്ങൾ. മെയ് 11നാകും ആദ്യ മത്സരം. അന്ന് ഇന്ത്യൻ ടീം മോഹൻ ബഗാനെ നേരിടും. മെയ് 17നാകും ഇന്ത്യയും ഐ ലീഗ് ഇലവനും തമ്മിലുള്ള മത്സരം. ഐ ലീഗിലെ മികച്ച താരങ്ങൾ ഐ ലീഗ് ഇലവനായി അണിനിരക്കും.

മെയ് 25ന് സാംബിയയെയും മെയ് 28ന് ജോർദാനും ഇന്ത്യയുടെ എതിരാളികൾ ആകും. ജൂണിൽ ആകും ഏഷ്യൻ കപ്പ് യോഗ്യത മത്സരങ്ങൾ നടക്കുന്നത്. കൊൽക്കത്തയിൽ ആകും ഈ മത്സരങ്ങൾ എല്ലാം നടക്കുന്നത്.