മനീഷ കല്യാൺ വിദേശ ക്ലബിലേക്ക്

Manisha

ഗോകുലം കേരളയുടെ താരം മനീഷ കല്യാൺ വിദേശ ക്ലബിലേക്ക് പോകുമെന്ന് സൂചന. സൈപ്രസിൽ നിന്ന് മനീഷ കല്യാണ് ഓഫർ ഉണ്ട് എന്നും മനീഷ അവിടേക്ക് പോകാൻ സാധ്യത ഉണ്ട് എന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. അവസാന മൂന്ന് സീസണുകളിലും ഗോകുലം വനിതാ ടീമിലെ പ്രധാന താരമായിരുന്നു മനീഷ കല്യാൺ. ഇരുപതുകാരിയായ താരം കഴിഞ്ഞ ഇന്ത്യൻ വനിതാ ലീഗിൽ 14 ഗോളുകൾ നേടിയിരുന്നു‌.

ഗോകുലം കേരളയ്ക്ക് ഒപ്പം രണ്ട് ഇന്ത്യൻ വനിതാ ലീഗ് കിരീടം മനീഷ നേടിയിട്ടുണ്ട്. എ എഫ് സി കപ്പിലും ഗോകുലത്തിനായി മനീഷ കളിച്ചു. മനീഷ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെയും പ്രധാന താരമായിരുന്നു. ബ്രസീലിന് എതിരെ ഉൾപ്പെടെ മനീഷ ഗോൾ അടിച്ചിട്ടുണ്ട്. യൂറോപ്പിൽ നിന്നും ഓസ്ട്രേലിയയിൽ നിന്ന് അമേരിക്കയിൽ നിന്നും മനീഷക്ക് ഓഫറുകൾ ഉണ്ട് എന്നാണ് റിപ്പോർട്ട്. മുമ്പ് സേതു എഫ് സിയിലും മനീഷ കളിച്ചിട്ടുണ്ട്.