ഇന്ത്യ സ്വീഡന് എതിരെയും അമേരിക്കക്ക് എതിരെയും കളിക്കും

20220616 122441

ഇന്ത്യൻ വനിത ഫുട്ബോൾ ടീം രണ്ട് വലിയ സൗഹൃദ മത്സരങ്ങൾ ഈ മാസം കളിക്കും. വനിത ഫുട്ബോളിലെ മികച്ച ടീമുകൾക്ക് ആയ സ്വീഡനും അമേരിക്കയും ആണ് ഇന്ത്യയുടെ എതിരാളികളായി എത്താൻ പോകുന്നത്. ജൂൺ 22ന് ഇന്ത്യ സ്വീഡനെ നേരിടും. അതിനു പിന്നാലെ ജൂൺ 25ന് ഇന്ത്യ അമേരിക്കയെയും നേരിടും. ഇന്ത്യക്ക് എതിരായി രണ്ട് ടീമുകളും അവരുടെ അണ്ടർ 23 ടീമിനെ ആകും ഇറക്കുക. എങ്കിലും ഇന്ത്യക്ക് ഇത് വലിയ പരീക്ഷണമായിരിക്കും. ജനുവരിയിൽ നടക്കുന്ന ഏഷ്യൻ കപ്പിനായുള്ള ഒരുക്കമായാണ് ഇന്ത്യ ഈ സൗഹൃദ മത്സരങ്ങൾ കളിക്കുന്നത്.

Previous articleമനീഷ കല്യാൺ വിദേശ ക്ലബിലേക്ക്
Next article“എമ്പപ്പെ റയൽ മാഡ്രിഡിനെ ചതിച്ചതല്ല, ഫ്രാൻസിന്റെ പ്രസിഡന്റ് വിളിച്ചാൽ എമ്പപ്പെ പിന്നെ എന്തു ചെയ്യും” – പെരസ്