സ്ലൊവേനിയയിൽ സെമിയിലെത്തി മണിക – സത്യന്‍ കൂട്ടുകെട്ട്, വനിത ഡബിള്‍സിൽ മണിക – അര്‍ച്ചന കൂട്ടുകെട്ടും സെമിയിൽ

Sports Correspondent

Manikasathiyan
Download the Fanport app now!
Appstore Badge
Google Play Badge 1

സ്ലൊവേനിയയിൽ നടക്കുന്ന WTT കണ്ടന്റര്‍ ടൂര്‍ണ്ണമെന്റ് സെമി ഫൈനലില്‍ കടന്ന് ഇന്ത്യയുടെ വനിത ഡബിള്‍സ് ജോഡിയായ മണിക ബത്ര – അര്‍ച്ചന കാമത്ത് കൂട്ടുകെട്ട്. ഇന്നലെ നടന്ന മത്സരത്തിൽ 3-1 എന്ന സ്കോറിനാണ് ഇന്ത്യന്‍ കൂട്ടുകെട്ട് വിജയം കൈക്കലാക്കിയത്.

Manikaarchanaമിക്സഡ് ഡബിള്‍സിൽ മണിക – സത്യന്‍ കൂട്ടുകെട്ടും സെമിയിൽ കൂട്ടുകെട്ടും സെമിയിൽ കടന്നിട്ടുണ്ട്. ഇരുവരും സ്ലൊവാക്കിയയുടെ ജോഡികളെ 3-1 എന്ന സ്കോറിന് പരാജയപ്പെടുത്തി.

അതേ സമയം അര്‍ച്ചന കാമത്ത് – മാനവ് താക്കര്‍ കൂട്ടുകെട്ട് മിക്സഡ് ഡബിള്‍സിൽ പരാജയം ഏറ്റു വാങ്ങി. ഇരുവരും ലോക റാങ്കിംഗിൽ 24ാം സ്ഥാനത്താണെങ്കിലും ലോക റാങ്കിംഗിൽ 48ാം സ്ഥാനത്തുള്ള കൊറിയന്‍ താരങ്ങളോടാണ് തോൽവിയേറ്റ് വാങ്ങിയത്.