കിഡംബി കിടിലം!!! ഏഷ്യന്‍ ഗെയിംസ് ചാമ്പ്യനെ പുറത്താക്കി സെമിയിൽ

Sports Correspondent

Srikanthkidambi
Download the Fanport app now!
Appstore Badge
Google Play Badge 1

ഹൈലോ ഓപ്പൺ സെമിയിൽ കടന്ന ഇന്ത്യയുടെ ശ്രീകാന്ത് കിഡംബി. ഇന്നലെ വൈകി നടന്ന മത്സരത്തിൽ ലോക റാങ്കിംഗിൽ ഏഴാം നമ്പറും നിലവിലെ ഏഷ്യന്‍ ഗെയിംസ് ജേതാവുമായ ഇന്തോനേഷ്യയുടെ ജോനാഥന്‍ ക്രിസ്റ്റിയെയാണ് ശ്രീകാന്ത് നേരിട്ടുള്ള ഗെയിമുകളിൽ പരാജയപ്പെടുത്തിയത്. സ്കോര്‍: 21-13, 21-19. സെമിയിൽ മറ്റൊരു ഇന്തോനേഷ്യന്‍ താരവും റാങ്കിംഗിൽ ആറാം സ്ഥാനത്തുമുള്ള ആന്തണി ഗിന്റിംഗ് ആണ് കിഡംബിയുടെ എതിരാളി.

എന്നാൽ വനിത സിംഗിള്‍സിൽ ഇന്ത്യയുടെ മാളവിക മന്‍സോദ് ക്വാര്‍ട്ടറിൽ പരാജയപ്പെട്ടു. ലോക റാങ്കിംഗിൽ 21ാം സ്ഥാനത്തുള്ള ഗ്രിഗോറിയ ടുംന്‍ജുംഗിനോട് 17-21, 10-21 എന്ന സ്കോറിനായിരുന്നു മാളവികയുടെ പരാജയം.