ഹാളണ്ട് ഫുൾഹാമിനെതിരെ കളിക്കുന്നതും സംശയം!

പരിക്കുമായി കഷ്ടപ്പെടുന്ന ഹാളണ്ട് മാഞ്ചസ്റ്റർ സിറ്റിയുടെ അടുത്ത മത്സരത്തിലും ഉണ്ടായേക്കില്ല. എർലിംഗ് ഹാലൻഡ് നില മെച്ചപ്പെട്ടു എങ്കിലും ഫുൾഹാമിനെതിരെ കളിക്കുന്നത് ഇപ്പോഴും സംശയത്തിലാണ് എന്ന് പെപ് ഗാർഡിയോള പറഞ്ഞു. ചാമ്പ്യൻസ് ലീഗിൽ ബൊറൂസിയ ഡോർട്ട്മുണ്ടിനെതിരായ മത്സരത്തിൽ ഹാഫ് ടൈമിൽ സബ്ബായി പുറത്ത് പോയ ശേഷൻ രണ്ട് മത്സരങ്ങളിലും ഹാളണ്ടിന് കളിക്കാൻ അയിരുന്നില്ല.

ഹാളണ്ട്20221105 021725

ലെസ്റ്ററിനെതിരായ 1-0 വിജയത്തിലും ബുധനാഴ്ച ഇത്തിഹാദിൽ സെവിയ്യയ്‌ക്കെതിരായ 3-1 വിജയത്തിലും ജൂലിയൻ അൽവാരസ് ആയിരുന്നു സിറ്റി അറ്റാക്ക് നയിച്ചത്. കാലിന് പരിക്കേറ്റും ഒപ്പം പനിയും ഹാളണ്ടിനെ അലട്ടുന്നുണ്ട്.

ഹാളണ്ട് കളിക്കുമോ എന്ന് ശനിയാഴ്ചത്തെ പരിശീലനത്തിനു ശേഷമെ തീരുമാനിക്കു എന്ന് സിറ്റി പരിശീലകൻ പറഞ്ഞു.