ലിയോണിന്റെ യുവതാരം മുഹമ്മദ് എൽ അറൂച്ചിന് പുതിയ കരാർ

Newsroom

ഒളിമ്പിക് ലിയോണ് താരം മിഡ്ഫീൽഡർ മുഹമ്മദ് എൽ അറൂച്ചിന് ക്ലബിൽ പുതിയ കരാർ. 2025 ജൂൺ 30 വരെ താരം കരാർ നീട്ടിയതായി ക്ലബ് അറിയിച്ചു. 18 വയസ്സ് മാത്രം പ്രായമുള്ള മുഹമ്മദ് എൽ അറൂച്ച് കഴിഞ്ഞ ജൂലൈയിൽ 3 വർഷത്തേക്ക് തന്റെ ആദ്യത്തെ പ്രൊഫഷണൽ കരാർ ഒപ്പിട്ടിരുന്നു. അത് പുതുക്കിയാണ് ഇപ്പോൾ 2025വരെയുള്ള കരാർ ആക്കിയത്. ഫ്രഞ്ച് U18 ദേശീയ ടീമിനായി 2 മത്സരങ്ങളും ഊ19 ടീമിനായി 13 മത്സരങ്ങളും താരം ഇതുവരെ കളിച്ചിട്ടുണ്ട്. 2017ൽ 13കാരനായിരിക്കെ ലിയോണിൽ എത്തിയ താരമാണ് എൽ അറൂച്.