കൗട്ടീനോ ആസ്റ്റൺ വില്ലയിൽ സ്ഥിര കരാർ ഒപ്പുവെക്കും

ആസ്റ്റൺ വില്ല കൗട്ടീനോയെ ക്ലബിൽ നിലനിർത്താൻ ഉള്ള ശ്രമങ്ങൾ ആരംഭിച്ചു. താരത്തെ ലോണിൽ ക്ലബിൽ എത്തിച്ച ആസ്റ്റൺ വില്ല ഇപ്പോൾ കൗട്ടീനോയെ കേന്ദ്രബിന്ധുവാക്കി കിണ്ട് ടീം പടുത്ത് ഉയർത്താൻ ആണ് ഉദ്ദേശിക്കുന്നത്. കൗട്ടീനോയും ആസ്റ്റൺ വില്ലയും തമ്മിൽ ഇത് സംബന്ധിച്ച് വേതനവും കരാറും ധാരണയിൽ ആയിട്ടുണ്ട്. എന്നാൽ ബാഴ്സലോണയും ആസ്റ്റൺ വില്ലയും തമ്മിലുള്ള ചർച്ചകൾ പ്രാരംഭ ഘട്ടത്തിൽ മാത്രം ആണ്. ക്ലബുകൾ തമ്മിൽ കൂടെ ധാരണയിൽ എത്തിയാൽ കൗട്ടീനോ വില്ലന്മാർക്ക് ഒപ്പം തന്നെ തുടരും.

മുമ്പ് ലിവർപൂളിൽ കൗട്ടീനോക്ക് ഒരുമിച്ച് കളിച്ച ജെറാഡാണ് ആസ്റ്റൺ വില്ലയിലേക്ക് കൗട്ടീനോ എത്താൻ കാരണമായത്. വില്ലയിൽ എത്തിയ ശേഷം ഫോമിലേക്ക് ഉയരാനും ഗംഭീര പ്രകടനം നടത്താനും കൗട്ടീനോക്ക് ആയിരുന്നു. ബാഴ്സലോണക്ക് ഏകദേശം 20 മില്യൺ യൂറോയോളം ആസ്റ്റൺ വില്ല നൽകേണ്ടി വരും. വില്ല പരിശീലകൻ ജെറാഡും കൗട്ടീനോയെ ക്ലബ് നിലനിർത്തും എന്ന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.