ഇന്നലെ റഷ്യയെ ഷൂട്ട് ഔട്ടിൽ പരാജയപ്പെടുത്തി ക്രൊയേഷ്യ സെമി ഫൈനലിലേക്ക് മുന്നേറിയപ്പോൾ ഗോൾ കീപ്പർ സുബാസിച്ചിനോടൊപ്പം നിർണായകമായത് മധ്യനിര താരം മോഡ്രിച്ച് കൂടെയായിരുന്നു. മത്സരത്തിന്റെ സമസ്ത മേഘലകളിലും അക്ഷരാർത്ഥത്തിൽ ഒരു മെഷീൻ പോലെ പ്രവർത്തിക്കുകയായിരുന്നു മോഡ്രിച്ച്. ഇന്നലത്തെ മത്സരത്തിൽ മോഡ്രിച്ച് 15 തവണയാണ് മോഡ്രിച്ച് പന്ത് വീണ്ടെടുത്തത്, ഈ ലോകകപ്പിലെ റെക്കോർഡ് ആണിത്. സ്വിറ്റ്‌സർലാൻഡിനെതിരായ മത്സരത്തിൽ ബ്രസീലിയൻ താരം മാഴ്‌സെലോ മാത്രമാണ് ഇതിനു മുൻപ് 15 തവണ ഒരു മത്സരത്തിൽ പന്ത് വീണ്ടെടുത്തത്.
മത്സരത്തിൽ ഉടനീളമായി 140 ടച്ചുകൾ സ്വന്തമാക്കിയ മോഡ്രിച്ച് 102 പാസുകൾ നൽകുകയും ചെയ്തപ്പോൾ 87% പാസുകളും പൂർത്തിയാക്കി. നാലു ടാക്കിളുകൾ നടത്തിയപ്പോൾ നാലും വിജയിക്കുകയും ചെയ്തു. 8 തവണ ടേക് ഓണുകൾ നടത്തിയ മോഡ്രിച്ച് 10 ക്രോസുകളും നൽകി, നാല് ഗോളവസരങ്ങൾ ഒരുക്കിയ മോഡ്രിച്ച് ഒരു അസിസ്റ്റും സ്വന്തം പേരിലാക്കിയാണ് ക്രൊയേഷ്യൻ ക്യാപ്റ്റൻ കളം വിട്ടത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial