കെസിഎ ഭാരവാഹികള്‍ രാജിവെച്ചു

- Advertisement -

സെക്രട്ടറി ജയേഷ് ജോര്‍ജ്ജ്, പ്രസിഡന്റ് റോങ്ക്ലിന്‍ ജോണ്‍, ജോയിന്റ് സെക്രട്ടറി സയ്യദ് സിയാബുദ്ദീന്‍ എന്നിവര്‍ ഉള്‍പ്പെടുന്ന കേരള ക്രിക്കറ്റ് അസോസ്സിയേഷന്‍ ഭാരവാഹികള്‍ ആലപ്പുഴയില്‍ നടന്ന പ്രത്യേക പൊതുയോഗത്തിനു ശേഷം തല്‍സ്ഥാനങ്ങളില്‍ നിന്ന് രാജിവെച്ചു. പകരം പുതിയൊരു താല്‍ക്കാലിക കമ്മിറ്റിയ്ക്കാണ് ഇനി അസോസ്സിയേഷന്റെ കാര്യങ്ങള്‍ നോക്കി നടത്തേണ്ട ചുമതല.

സാജന്‍ കെ വര്‍ഗ്ഗീസ്, ശ്രീജിത്ത് നായര്‍ എന്നിവര്‍ക്കാണ് യഥാക്രമം പ്രസിഡന്റ്, സെക്രട്ടറി എന്നിവരുടെ ചുമതല. സംസ്ഥാന ക്രിക്കറ്റ് അസോസ്സിയേഷനുകളിലെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നത് വരെ ഇപ്രകാരത്തിലാവും കാര്യങ്ങള്‍.

ലോധ കമ്മീഷന്‍ നിയമങ്ങള്‍ നടപ്പിലാക്കുവാന്‍ കെസിഎ തീരുമാനിച്ചതോടെയാണ് പല ഭാരവാഹികള്‍ക്കും അവരുടെ പോസ്റ്റുകളില്‍ തുടരുവാനുള്ള യോഗ്യത നഷ്ടമായത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement