ലോർഡ്സിന്റെ വക വീണ്ടും ലോഡ് കണക്കിന് ഗോളുകൾ, ഗോളടിയിൽ സെഞ്ച്വറിയും റെക്കോർഡും

Picsart 22 09 25 18 41 20 215

കേരള വനിതാ ലീഗിൽ ലോർഡ്സ് എഫ് എക്ക് മറ്റൊരു വമ്പൻ ജയം. ഇന്ന് എസ് ബി എഫ് എ പൂവാറിനെ നേരിട്ട ലോർഡ്സ് എഫ് എ 27 ഗോളുകൾ ആണ് അടിച്ചു കൂട്ടിയത്. എതിരില്ലാത്ത 27 ഗോളുകളുടെ വിജയം സ്വന്തമാക്കുകയും ചെയ്തു‌. കഴിഞ്ഞ മത്സരത്തിൽ അവർ കടത്തനാട്ടു രാജക്ക് എതിരെ 33 ഗോളുകളും അടിച്ചിരുന്നു. ഇന്നത്തെ ഗോളുകളോടെ ലോർഡ്സിന് ലീഗിൽ 101 ഗോളുകൾ ആയി.

ലോർഡ്സ്

കഴിഞ്ഞ സീസണിൽ ഗോകുലം അടിച്ചു കൂട്ടിയ 99 ഗോളുകൾ എന്ന റെക്കോർഡ് ഇതോടേ ലോർഡ്സ് എഫ് എ മറികടന്നു. വെറും ഏഴ് മത്സരങ്ങളിൽ നിന്നാണ് ലോർഡ്സ് ഇത്രയും ഗോളുകൾ അടിച്ചത്. ഏഴ് മത്സരങ്ങളിൽ നിന്ന് 19 പോയിന്റുമായി അവർ ലീഗിൽ ഒന്നാം സ്ഥാനത്തും എത്തി. കേരള ബ്ലാസ്റ്റേഴ്സിനും 19 പോയിന്റ് ഉണ്ട് എങ്കിലും ലോർഡ്സിന്റെ ഗോൾ ഡിഫറൻസ് അവരെ മുന്നിൽ നിർത്തുന്നു‌. ലോർഡ്സിന് +94 ആണ് ഗോൾ ഡിഫറൻസ്.