പയ്യന്നൂർ കോളേജിന് തകർപ്പൻ ജയം, കെ പി എൽ യോഗ്യത റൗണ്ടിൽ മുന്നോട്ട്

Picsart 22 09 25 18 12 54 852

കെ പി എൽ യോഗ്യത റൗണ്ടിലെ ആദ്യ മത്സരത്തിൽ പയ്യന്നൂർ കോളേജിന് ഗംഭീര വിജയം. തൃക്കരിപ്പൂരിൽ നടന്ന മത്സരത്തിൽ ബൈസന്റൈൻ കൊച്ചിനെ നേരിട്ട പയ്യന്നൂർ കോളേജ് ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് വിജയിച്ചത്. കണ്ണൂർ ജില്ലാ ഡിവിഷൻ ചാമ്പ്യന്മാരായ പയ്യന്നൂരിന് മുന്നിൽ പിടിച്ചു നിൽക്കാൻ കൊച്ചി ടീമിനായില്ല.

കെ പി എൽ

തുടക്കം മുതൽ ഒടുക്കം വരെ പയ്യന്നൂരിന്റെ നല്ല ഫുട്ബോൾ ആണ് കാണാൻ ആയത്. മത്സരത്തിന്റെ ഒമ്പതാം മിനുട്ടിൽ ശ്രീരാജിലൂടെ പയ്യന്നൂർ ലീഡ് എടുത്തു. ഒരു ലോങ് ത്രോയിൽ നിന്നായിരുന്നു ശ്രീരാജിന്റെ ഫിനിഷ്. ആദ്യ പകുതിയുടെ അവസാനം സനൽരാജിലൂടെ ആണ് പയ്യന്നൂർ രണ്ടാം ഗോൾ നേടിയത്‌. അകാഷ് വി വിയുടെ മധ്യനിരയിൽ നിന്നുള്ള ഒരു ലോകനിലവാരത്തിൽ ഉള്ള പാസാണ് ഈ ഗോളിൽ കലാശിച്ചത്.

20220925 181148

രണ്ടാം പകുതിയിൽ ഒരു ഹെഡറിലൂടെ ശ്രീരാജ് പയ്യന്നൂർ കോളേജിന്റെ മൂന്നാം ഗോൾ നേടി. കളിയുടെ അവസാനം എത്തിയപ്പോൾ സച്ചു സജിയിലൂടെ ബാസന്റൈൻ ഒരു ഗോൾ മടക്കി. പക്ഷെ ഇതിനു പിന്നാലെ തന്നെ ആകാശ് രവിയുടെ ഒരു ഹെഡറ്റ് പയ്യന്നൂരിന്റെ മൂന്ന് ഗോൾ ലീഡ് പുനസ്താപിച്ചു. ഇതിനു ശേഷം ഒരു ഗോൾ കൂടെ ആകാശ് നേടി വിജയം പൂർത്തിയാക്കി.

പയ്യന്നൂർ ഇനി ഐഫ കൊപ്പത്തെ ആകും അടുത്ത മത്സരത്തിൽ നേരിടുക.