ലിവർപൂൾ ജൈത്ര യാത്ര തുടരുന്നു, കാർഡിഫിനെ തകർത്ത് എഫ് എ കപ്പിൽ മുന്നോട്ട്

Img 20220206 200258

എഫ് എ കപ്പിൽ ലിവർപൂൾ അഞ്ചാം റൗണ്ടിലേക്ക് കടന്നു. ഇന്ന് ആൻഫീൽഡിൽ നടന്ന മത്സരത്തിൽ കാർഡിഫ് സിറ്റിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ലിവർപൂൾ പരാജയപ്പെടുത്തിയത്. കാര്യമായ പ്രയാസങ്ങൾ ഇന്ന് ക്ലോപ്പിന്റെ ടീം നേരിടേണ്ടി വന്നില്ല. കൊളംബിയൻ താരം ലൂയിസ് ഡിയസ് ഇന്ന് ലിവർപൂളിനായി അരങ്ങേറ്റം നടത്തി. താരം ഒരു നല്ല അസിസ്റ്റും ഇന്ന് ഒരുക്കി. ഇന്ന് ആദ്യ പകുതി ഗോൾ രഹിതമായിരുന്നു.

20220206 195100

രണ്ടാം പകുതിയുടെ തുടക്കത്തിൽ ട്രെന്റ് അർനോൾഡിന്റെ ഒരു ഫ്രീകിക്കിൽ നിന്ന് ജോട ഒരു ഹെഡറിലൂടെ ഗോൾ നേടി.

68 മിനുട്ടിൽ ആയിരുന്നു ലൂയിസ് ഡിയസിന്റെ അസിസ്റ്റ് വന്നത്. കോർണർ ലൈനിൽ നിന്ന് നല്ല ഒരു ട്രിക്കിന് ശേഷം ലൂയിസ് നൽകിയ പാസ് മിനാമിനോ വലയിൽ എത്തിച്ചു.

76ആം മിനുട്ടിൽ യുവതാരം ഹാർവി എലിയറ്റിന്റെ ഹാഫ് വോളിയിലൂടെ ലിവർപൂൾ മൂന്നാം ഗോളും നേടി. ഇനി അഞ്ചാം റൗണ്ടിൽ നോർവിച് സിറ്റിയെ ആകും ലിവർപൂൾ നേരിടുക.