പാക് തിരിച്ചടികളില്‍ നിന്ന് ദക്ഷിണാഫ്രിക്കയെ കരകയറ്റി ലോറ വോള്‍വാര്‍ഡ്ട്

- Advertisement -

ഒരു ഘട്ടത്തില്‍ 102/5 എന്ന നിലയില്‍ പതറിയ ദക്ഷിണാഫ്രിക്കയ്ക്ക് 136/6 എന്ന പൊരുതാവുന്ന സ്കോര്‍ നേടുവാന്‍ സഹായിച്ച് ലോറ വോള്‍വാര്‍ഡ്ട്. ഇന്ന് വനിത ടി20 ലോകകപ്പിലെ ഗ്രൂപ്പ് ബി മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ പാക്കിസ്ഥാന്‍ പ്രതിരോധത്തിലാക്കിയിരുന്നു. 17/2 എന്ന നിലയില്‍ നിന്ന് ടീമിനെ മുന്നോട്ട് നയിക്കുവാന്‍ ലോറയോടൊപ്പം മരിസാന്നെ കാപ്പ്(31) ആണ് നിര്‍ണ്ണായക പങ്ക് വഹിച്ചത്.

മിഗ്നണ്‍ ഡു പ്രീസ്(17), സൂനെ ലൂസ്(12),ച്ലോ ട്രയണ്‍(10) എന്നിവരും 36 പന്തില്‍ നിന്ന് 53 റണ്‍സ് നേടിയ ലോറയ്ക്ക് മികച്ച പിന്തുണ നല്‍കി. പാക്കിസ്ഥാന് വേണ്ടി ഡയാന ബൈഗ് 2 വിക്കറ്റ് നേടി.

Advertisement