രണ്ടാം ഇന്നിംഗ്സിലും ബാറ്റിംഗ് തകര്‍ച്ച, ലീഡ് 97 റണ്‍സ് മാത്രം

ന്യൂസിലാണ്ടിനെതിരെ ക്രൈസ്റ്റ്ചര്‍ച്ചില്‍ ബൗളര്‍മാര്‍ മികച്ച തിരിച്ചുവരവ് നടത്തിയെങ്കിലും രണ്ടാം ഇന്നിംഗ്സിലും കൈവിട്ട് ടോപ് ഓര്‍ഡര്‍ ബാറ്റിംഗ് നിര. 24 റണ്‍സ് നേടിയ ചേതേശ്വര്‍ പുജാര മാത്രമാണ് ഇന്ത്യന്‍ നിരയില്‍ ചെറുത്ത്നില്പുയര്‍ത്തിയത്. 14 റണ്‍സ് വീതം നേടി കോഹ്‍ലിയും പൃഥ്വി ഷായും പുറത്തായി.

രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ ഇന്ത്യ 90/6 എന്ന നിലയിലാണ് നിലകൊള്ളുന്നത്. ആദ്യ ഇന്നിംഗ്സിലെ ഏഴ് റണ്‍സ് ലീഡ് ഉള്‍പ്പെടെ ഇന്ത്യയുടെ ലീഡ് 97 റണ്‍സാണ് രണ്ടാം ഇന്നിംഗ്സില്‍. ഇന്ത്യയുടെ പ്രതീക്ഷ മുഴുവന്‍ ക്രീസിലുള്ള ഹനുമ വിഹാരിയിലും(5*) ഋഷഭ് പന്തിലും(1*) ആണ്.

ന്യൂസിലാണ്ടിനായി ട്രെന്റ് ബോള്‍ട്ട് മൂന്ന് വിക്കറ്റ് നേടി.