ഇത് പുതിയ എവർട്ടൺ!! ലമ്പാർഡിന്റെ എവർട്ടണ് ലീഗിലെ ആദ്യ വിജയം!!

20220212 220703

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലമ്പാർഡിന്റെ കീഴിൽ എവർട്ടണ് ആദ്യ വിജയം. ഇന്ന് ഗുഡിസൺ പാർക്കിൽ വെച്ച് ലീഡ്സ് യുണൈറ്റഡിനെ നേരിട്ട എവർട്ടൺ ഏകപക്ഷീയമായ വിജയമാണ് ഇന്ന് നേടിയത്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു എവർട്ടൺ വിജയിച്ചത്. ആദ്യ 23 മിനുട്ടിൽ തന്നെ എവർട്ടൺ രണ്ടു ഗോളുകൾക്ക് മുന്നിൽ എത്തി. പത്താം മിനുട്ടിൽ അവരുടെ വിശ്വസ്തനായ കോൾമാൻ ആണ് ലീഡ് നൽകിയത്.

Img 20220212 220833

പിന്നാലെ 23ആം മിനുട്ടിൽ ഡിഫൻഡർ മൈക്കിൾ കീനിലൂടെ രണ്ടാം ഗോളും നേടി. രണ്ടാം പകുതിയിലും എവർട്ടൺ അറ്റാക്ക് തുടർന്നു. അവസാനം 78ആം മിനുട്ടിൽ റിച്ചാർലിസന്റെ സ്ട്രൈക്ക് ഗോർഡനിൽ തട്ടി വലയിൽ എത്തി. ഡച്ച് താരം വാൻ ഡെ ബീക് ഇന്ന് എവർട്ടൺ മിഡ്ഫീൽഡിൽ 90 മിനുട്ടും കളിച്ചു. ഡെലെ അലി സബ്ബായും ഇന്ന് എത്തി.

ഈ വിജയത്തോടെ എവർട്ടണ് 22 പോയിന്റ് ആയി. അവർക്ക് തൽക്കാലം റിലഗേഷൻ ഭീതി ഒഴിഞ്ഞു. എവർട്ടൺ 16ആം സ്ഥാനത്തും ലീഡ്സ് 15ആം സ്ഥാനത്തുമാണ് ഉള്ളത്.