സീരി എയിൽ ജയം തുടർന്ന് ലാസിയോ

20220212 215552

ഇറ്റാലിയൻ സീരി എയിൽ ബ്ലൊഗോനയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തോൽപ്പിച്ചു ലാസിയോ. 13 സ്ഥാനത്തുള്ള എതിരാളികൾക്ക് എതിരായ ജയത്തോടെ ലീഗിൽ ആറാം സ്ഥാനത്തേക്ക് മുന്നേറാൻ ലാസിയോക്ക് ആയി. മത്സരത്തിൽ വലിയ ആധിപത്യം ആണ് ലാസിയോക്ക് ഉണ്ടായിരുന്നത്. ആദ്യ പകുതിയിൽ 11 മത്തെ മിനിറ്റിൽ മറ്റിയ സക്കാഗ്‌നിയെ വീഴ്ത്തിയതിനു ലഭിച്ച പെനാൽട്ടി ചിറോ ഇമ്മൊബൈയിൽ ലക്ഷ്യം കാണുക ആയിരുന്നു.

തുടർന്ന് രണ്ടാം പകുതിയിൽ 53 മത്തെ മിനിറ്റിൽ ലൂയിസ് ആൽബർട്ടോയുടെ അതുഗ്രൻ പാസിൽ നിന്നു ഗോൾ നേടിയ സക്കാഗ്‌നിയെ ലാസിയോക്ക് രണ്ടാം ഗോൾ സമ്മാനിച്ചു. പത്ത് മിനിറ്റിനു ശേഷം തന്റെ രണ്ടാം ഗോളും ലാസിയോയുടെ മൂന്നാം ഗോളും നേടിയ സക്കാഗ്‌നിയെ അവരുടെ ജയം ഉറപ്പിച്ചു. മാനുവൽ ലസാരിയുടെ പാസിൽ നിന്നാണ് താരം ഗോൾ കണ്ടത്തിയത്.