സ്പാനിഷ് ലാ ലീഗയിൽ തരം താഴ്ത്തൽ ഒഴിവാക്കാൻ പൊരുതുന്ന അലാവസിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തകർത്തു ലീഗിൽ ഒന്നാമതുള്ള റയൽ മാഡ്രിഡ്. റയൽ ആധിപത്യത്തെ ഒന്നാം പകുതിയിൽ തടയാൻ എതിരാളികൾക്ക് ആയെങ്കിലും രണ്ടാം പകുതിയിൽ റയൽ ഗോളുകൾ കണ്ടത്തുക ആയിരുന്നു. 70 ശതമാനം സമയവും മത്സരത്തിൽ പന്ത് കൈവശം വച്ചത് റയൽ ആയിരുന്നു.
63 മത്തെ മിനിറ്റിൽ കരീം ബെൻസേമയുടെ പാസിൽ നിന്നു ബോക്സിന് വെളിയിൽ നിന്നു മാർകോ അസൻസിയോ ആണ് അവർക്ക് നിർണായക മുൻതൂക്കം നൽകിയത്. എമ്പതാം മിനിറ്റിൽ ബെൻസേമയുടെ തന്നെ പാസിൽ നിന്നു ഗോൾ നേടിയ വിനീഷ്യസ് ജൂനിയർ റയൽ ജയം ഉറപ്പിച്ചു. തുടർന്ന് അവസാന മിനിറ്റിൽ റോഡ്രിഗോയെ വീഴ്‌ത്തിയതിനു ലഭിച്ച പെനാൽട്ടി ലക്ഷ്യം കണ്ട ബെൻസേമ റയൽ ജയം പൂർത്തിയാക്കുക ആയിരുന്നു. നിലവിൽ ലീഗിൽ 7 പോയിന്റുകൾ മുന്നിൽ ഒന്നാമത് ആണ് റയൽ.