കേരള പ്രീമിയർ ലീഗിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കാൻ 7.5 ലക്ഷം രൂപ, ടീം ക്ഷണിച്ച് കെ എഫ് എ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കേരള പ്രീമിയർ ലീഗിലേക്ക് പുതിയ സീസണിൽ നേരിട്ട് ടീമുകൾക്ക് പ്രവേശനം നൽകും. ഐ എസ് എൽ മാതൃകയിൽ കോർപറേറ്റ് എൻട്രിയിലൂടെ ടീമിനെ കെ പി എല്ലിൽ കളിപ്പിക്കാൻ ആണ് കെ എഫ് എ ഉദ്ദേശിക്കുന്നത്. കോർപ്പറേറ്റ് എൻട്രി വഴി ടീമുകൾക്ക് നേരിട്ട ലീഗ് ഘട്ടത്തിലേക്ക് പ്രവേശിക്കാം. കേരള പ്രീമിയർ ലീഗ് 2021-22 സീസണിൽ പുതിയ ടീമുകളുടെ പ്രവേശനം സംബന്ധിച്ച സർക്കുലറിലാണ് കെഎഫ്എ ഈ കാര്യം വ്യക്തമാക്കുന്നത്.

കഴിഞ്ഞ സീസണിൽ ലീഗിന്റെ ഭാഗമായിരുന്ന ടീമുകൾക്ക് ലീഗിൽ തുടരാം. കോർപറേറ്റ് എൻട്രി താല്പര്യമില്ലാത്ത ടീമ്യ്കൾക്ക് കളിച്ച് യോഗ്യത നേടാനും കെ എഫ് എ അവസരം നൽകും. യോഗ്യത റൗണ്ട് കളിക്കാൻ ആഗ്രഹിക്കുന്ന ടീമുകൾ 25000 രൂപ പ്രവേശന ഫീ കൊടുത്ത് നോക്ക്ഔട്ട്‌ മത്സരങ്ങൾ കളിച്ച് യോഗ്യത നേടാം. ഈ മാസം 30 വരെയാണ് കോർപറേറ്റ് എൻട്രിക്ക് അനുവദിച്ചിരിക്കുന്ന സമയം. യോഗ്യത മത്സരം കളിക്കുന്ന ടീമുകൾക്ക് ഈ വർഷം കോർപറേറ്റ് എൻട്രി ഉണ്ടായിരിക്കുന്നതല്ല.

പുതിയ സീസണിൽ കോർപറേറ്റ് എൻട്രി വഴി കെ പി എല്ലിൽ ടീമിനെ ഇറക്കാൻ മുത്തൂറ്റ് അക്കാദമി തീരുമാനിച്ചതായാണ് വിവരങ്ങൾ‌‌ ഇതുപോലെ കൂടുതൽ ടീമുകൾ രംഗത്ത് വരും എന്നാണ് കെ എഫ് എ പ്രതീക്ഷിക്കുന്നത്.