അഫ്ഗാൻ ഡിഫൻഡർ മസീഫ് സൈഗാനി ഇനി റിയൽ കാശ്മീരിൽ

Img 20210906 175215

അഫ്ഗാനിസ്താൻ താരമായ മസീഹ് സൈഗാനി ഇനി റിയൽ കാശ്മീരിൽ കളിക്കും. 35കാരനായ താരം ഒരു വർഷത്തെ കരാറിൽ ആണ് ഇപ്പോൾ റിയൽ കാശ്മീരിൽ എത്തിയിരിക്കുന്നത്. സെൻട്രൽ ഡിഫൻഡറായും ഡിഫൻസീവ് മിഡ്ഫീൽഡറായും കളിക്കാൻ കഴിവുള്ള താരമാണ്. ഒരു വർഷത്തെ ഇടവേളക്ക് ശേഷമാണ് താരം ഇന്ത്യയിലേക്ക് മടങ്ങി എത്തുന്നത്.

മുമ്പ് ഐലീഗ് ക്ലബായ ഐസാൾ എഫ് സിക്ക് ഒപ്പവും ഐ എസ് എൽ ക്ലബായ ചെന്നൈയിനൊപ്പവും സൈഗാനി കളിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിൽ ബംഗ്ലാദേശ് ടീമായ ധാക്ക അഭാനിക്ക് ഒപ്പമായിരുന്നു താരം കളിച്ചത്. അഫ്ഗാനിസ്ഥാൻ ദേശീയ ടീമിൽ കളിച്ചിട്ടുള്ള താരമാണ്. ഐസാളിൽ എത്തും മുമ്പ് ജർമ്മൻ ലോ ഡിവിഷനുകളിൽ ആയിരുന്നു മസീഹ് കളിച്ചിരുന്നത്.

Previous articleകരുതലോടെ ഇംഗ്ലണ്ട്, വിജയിക്കാൻ ഇന്ത്യക്ക് ഇനിയും എട്ടു വിക്കറ്റ് കൂടെ
Next articleകേരള പ്രീമിയർ ലീഗിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കാൻ 7.5 ലക്ഷം രൂപ, ടീം ക്ഷണിച്ച് കെ എഫ് എ