കേരള പ്രീമിയർ ലീഗ്; കേരള ബ്ലാസ്റ്റേഴ്സിന് തുടർച്ചയായ നാലാം മത്സരത്തിലും തോൽവി

Newsroom

Blasters Reserves Kpl
Download the Fanport app now!
Appstore Badge
Google Play Badge 1

രാംകോ കേരള പ്രീമിയർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സ് ടീമിന് ഒരു പരാജയം കൂടെ. ഇന്ന് എറണാകുളം മഹാരാജാസ് സ്റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരത്തിൽ ലിഫയെ നേരിട്ട കേരള ബ്ലാസ്റ്റേഴ്സ് ഒന്നിനെതിരെ രണ്ടു ഗോളുകളുടെ പരാജയമാണ് ഏറ്റുവാങ്ങിയത്. ഇന്ന് രണ്ടാം പകുതിയിലാണ് കേരള ബ്ലാസ്റ്റേഴ്സ് പിറകിൽ പോയത്. 70ആം മിനുട്ടിൽ മാർട്ടിൻ ആണ് ലിഫക്ക് ലീഡ് നൽകിയത്‌. Img 20220304 Wa0106

89ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ ബെബെറ്റോ ലീഡ് ഇരട്ടിയാക്കി. മത്സരത്തിന്റെ അവസാന നിമിഷം അനിൽ രമ ബ്ലാസ്റ്റേഴ്സിനായി ഒരു ഗോൾ നേടി എങ്കിലും ആ ഗോൾ ആശ്വാസ ഗോളായി മാത്രം മാറി.

ലീഗിലെ ആദ്യ മത്സരത്തിൽ കേരള യുണൈറ്റഡിനോടും രണ്ടാം മത്സരത്തിൽ കോവളത്തോടും മൂന്നാം മത്സരത്തിൽ മുത്തൂറ്റ് എഫ് എയോടും കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിരുന്നു. ഗ്രൂപ്പിൽ അവസാന സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ് ഉള്ളത്. ലിഫക്ക് ഇത് സീസണിലെ ആദ്യ ഗോളാണ്.