41കാരന്റെ ഗോളിൽ ജിയോൻബുക് മോട്ടോർസിന് കൊറിയയിൽ വിജയ തുടക്കം

- Advertisement -

കൊറോണ കാലത്തെ ഫുട്ബോളിന്റെ മടങ്ങിവരവിന് ഇന്ന് കൊറിയ വേദിയായി. കൊറിയയിലെ കെ ലീഗിലെ ഉദ്ഘാടന മത്സരത്തിൽ നിലവിലെ ലീഗ് ചാമ്പ്യന്മാരായ‌ ജിയോൻബുക് മോട്ടോർസ് വിജയിച്ചു. സുവോൻ ബ്ലൂവിങ്സിനെ നേരിട്ട ജിയോൻബുക് എതിരില്ലാത്ത ഒരു ഗോളിനാണ് വിജയിച്ചത്. വെറ്ററൻ താരം ലീ ഡോങ് ഗൂക് ആണ് വിജയ ഗോൾ നേടിയത്. 84ആം മിനുട്ടിലായിരുന്നു അദ്ദൃഹത്തിന്റെ ഗോൾ.

ഇത് തുടർച്ചയായ 22ആം സീസണിലാണ് ലീ ഡീങ് ബുക് കെ ലീഗിൽ ഗോളടിക്കുന്നത്. 41കാരനായ താരത്തിന്റെ ഫിനിഷ് ചാമ്പ്യന്മാർക്ക് ആദ്യ മൂന്ന് പോയന്റ് നൽകി. ബ്ലൂവിങ്സിന്റെ അന്റോണിസ് 75ആം മിനുട്ടിൽ ചുവപ്പ് കാർഡ് വാങ്ങി പുറത്ത് പോയിരുന്നു. നാളെ കെ ലീഗിൽ മൂന്ന് മത്സരങ്ങൾ നടക്കും. മത്സരങ്ങൾ തത്സമയം ഫാൻകോഡ് ആപ്പ് വഴി കാണാം.

Advertisement