ക്രിസ് ഗെയിലിന് അര്‍ഹിക്കുന്ന അംഗീകാരം ലഭിച്ചിട്ടില്ലെന്നാണ് തന്റെ തോന്നലെന്ന് ഡ്വെയിന്‍ ബ്രാവോ

- Advertisement -

ടി20യിലെ തന്റെ മികവിന് അര്‍ഹിക്കുന്ന അംഗീകാരം ക്രിസ് ഗെയിലിന് ലഭിച്ചിട്ടല്ലെന്നാണ് താന്‍ കരുതുന്നതെന്ന് പറഞ്ഞ് വിന്‍ഡീസ് താരം ഡ്വെയിന്‍ ബ്രാവോ. ടി20 ക്രിക്കറ്റില്‍ ഏറ്റവും അധികം റണ്‍സ് നേടിയിട്ടുള്ള ഗെയില്‍ ഇതുവരെ 404 മത്സരങ്ങളില്‍ നിന്ന് 13296 റണ്‍സാണ് നേടിയിട്ടുള്ളത്. നാല്പതാം വയസ്സിലെത്തി നില്‍ക്കുന്ന ഗെയില്‍ 22 ശതകങ്ങളും 82 അര്‍ദ്ധ ശതകങ്ങളുമാണണ് നേടിയിട്ടുള്ളത്.

തന്റെ കരിയറിന്റെ അവസാന ഘട്ടത്തിലുള്ള ഗെയില്‍ ഇപ്പോളും ബൗളര്‍മാര്‍ക്ക് ഭീതിയാണ് നല്‍കുന്നത്. ടി20 ക്രിക്കറ്റിലേക്കുള്ള തന്റെ സംഭാവനയ്ക്ക് ഗെയില്‍ ഇനിയും കൂടുതല്‍ പ്രശംസ അര്‍ഹിക്കുന്നുവെന്നാണ് ബ്രാവോ പറയുന്നത്. ക്രിസ് ഗെയില്‍ സൃഷ്ടിക്കുന്ന പ്രഭാവം വേറെ ഒരാള്‍ക്കും സൃഷ്ടിക്കാനാവില്ലെന്നും ഗെയിലിനെ പോലെ ഇനിയൊരു ടി20 താരം ഉണ്ടാകില്ലെന്നും ബ്രാവോ വ്യക്തമാക്കി. ആര് എത്ര ശ്രമിച്ചാലും അത്രയും മികവിലേക്ക് എത്താനാകില്ലെന്നാണ് തന്റെ വിശ്വാസമെന്നും ബ്രാവോ സൂചിപ്പിച്ചു.

Advertisement