കവാനി ബോക ജൂനിയേഴ്സിലേക്ക് അടുക്കുന്നു

ഉറുഗ്വേ സ്ട്രൈക്കർ എഡിസൻ കവാനിയെ സ്വന്തമാക്കാൻ ബോക ജൂനിയേഴ്സ് ശ്രമിക്കുന്നു. ഫ്രീ ഏജന്റായ കവാനിക്ക് മുന്നിൽ ബോക ഓഫർ വെച്ചിട്ടുണ്ട്. കവാനിക്കായി സ്പാനിഷ് ക്ലബായ വിയ്യറയലും രംഗത്ത് ഉണ്ട്. ബോക ജൂനിയേഴ്സിലേക്ക് കവാനി പോകാൻ ആണ് സാധ്യത കൂടുതൽ എന്ന് റിപ്പോർട്ടുകൾ പറയുന്നു.

കഴിഞ്ഞ സീസൺ അവസാനം കരാർ അവസാനിച്ചതോടെ കവാനി മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബ് വിട്ടിരുന്നു. അന്ന് മുതൽ പുതിയ ക്ലബ് അന്വേഷിക്കുകയാണ് കവാനി. കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ അധികം തിളങ്ങാൻ കവാനിക്ക് ആയിരുന്നില്ല. നിരന്തരം പരിക്കേറ്റ കവാനിക്ക് വളരെ ചുരുക്കം മത്സരങ്ങൾ മാത്രമെ കളിക്കാൻ ആയുള്ളൂ.

ഒലെ ഗണ്ണാർ സോൾഷ്യർ ടീമിൽ എത്തിച്ച കവാനി ആദ്യ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായി ഗംഭീര പ്രകടനം കാഴ്ചവെച്ചിരുന്നു.

Story Highlight:Edinson Cavani ‘closing in’ on move to Boca Juniors