വലിയ ആരോപണവുമായി ബംഗ്ലാദേശ് താരം, കോഹ്‍ലിയുടെ ഫേക്ക് ഫീൽഡിംഗ് അമ്പയര്‍മാര്‍ കണ്ടില്ല

ബംഗ്ലാദേശിന്റെ ഇന്ത്യയുടെ 5 റൺസ് തോൽവിയ്ക്ക് ശേഷം വലിയ ആരോപണവുമായി ബംഗ്ലാദേശ് താരം നൂറുള്‍ ഹസന്‍. മത്സരത്തിന്റെ 7ാം ഓവറിലാണ് ഈ സംഭവം നടക്കുന്നത്. അര്‍ഷ്ദീപ് ഡീപിൽ നിന്ന് എറിഞ്ഞ പന്ത് പിടിക്കുന്ന പോലെ കോഹ്‍ലി ഫേക്ക് ചെയ്തുവെന്നാണ് നൂറുള്‍ പറയുന്നത്.

അമ്പയര്‍മാരോ ബംഗ്ലാദേശ് ബാറ്റ്സ്മാന്മാരായ ലിറ്റൺ ദാസോ നജ്മുള്‍ ഹൊസൈന്‍ ഷാന്റോയു ഇത് കണ്ടില്ല. ഡെലിബറേറ്റ് ഡിസ്ട്രാക്ഷന്‍, ഡിസപ്ഷന്‍, ഒബ്സ്ട്രക്ഷന്‍ ഓഫ് ബാറ്റ്സ്മാന്‍ എന്നിവ ചെയ്താൽ പിഴയായി ബാറ്റിംഗ് ടീമിന് അഞ്ച് റൺസ് നൽകാമെന്നാണ് ഐസിസി നിയമം 41.5 പറയുന്നത്.

ഈ തീരുമാനം ബംഗ്ലാദേശിന് അനുകൂലമായിരുന്നുവെങ്കിൽ മത്സരഫലം മറ്റൊന്നാകുമായിരുന്നുവെന്നാണ് നൂറുള്‍ പറയുന്നത്. ഫേക്ക് ത്രോ ഇവര്‍ കാണാതെ പോയത് ഇന്ത്യയ്ക്ക് കാര്യങ്ങള്‍ അനുകൂലമാക്കിയെന്നും നൂറുള്‍ പറഞ്ഞു.