ഇന്ന് ബംഗ്ലാദേശിന് എതിരെ ഇറങ്ങുമ്പോൾ കോഹ്ലിയുടെ ലക്ഷ്യം ഒരു റെക്കോർഡ് ആയിരിക്കും. ഇന്ന് 16 റൺസ് എടുത്താൽ കോഹ്ലി ടി20 ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് എടുക്കുന്ന താരമായി മാറും.
ദക്ഷിണാഫ്രിക്കക്ക് എതിരായ ഇന്നിങ്സോടെ ടി20 ലോകകപ്പിൽ 1000 റൺസ് എടുക്കുന്ന രണ്ടാമത്തെ താരമായി മാറിയിരുന്നു. 1001 റൺസിൽ ആണ് കോഹ്ലി ഇപ്പോൾ നിൽക്കുന്നത്. 1016 റൺസുള്ള ജയവർധനെ ആണ് കോഹ്ലിക്ക് മുന്നിൽ ഇപ്പോൾ ഉള്ള ഏക താരം.
24 മത്സരങ്ങളിൽ നിന്ന് ആണ് കോഹ്ലി 1001 റൺസ് നേടിയത്. ഈ ലോകകപ്പിൽ നെതർലന്റ്സിന് എതിരെ 44 പന്തിൽ നിന്ന് 62 റൺസ് എടുത്ത് കോഹ്ലി പുറത്താകാതെ നിന്നിരുന്നു. ആദ്യ മത്സരത്തിൽ പാകിസ്താനെതിരെ പുറത്താകാതെ 82 റൺസ് എടുക്കാനും കോഹ്ലിക്ക് ആയിരുന്നു.
MOST RUNS IN T20 WORLD CUPS
Mahela Jayawardene (Sri Lanka) – 1016 runs in 31 matches
Virat Kohli (India) – 1001 runs in 24 matches
Chris Gayle (West Indies) – 965 runs in 33 matches
Rohit Sharma (India) – 919 runs in 36 matches
Tilakaratne Dilshan (Sri Lanka) – 897 runs in 35 matches