യാതൊരു ടെൻഷനും ഇല്ല, സെമി ഉറപ്പിച്ച കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഗോവക്ക് എതിരെ

Picsart 22 03 06 02 43 33 767

ഹൈദരാബാദ് എഫ്‌സി മുംബൈ സിറ്റിയെ പരാജയപ്പെടുത്തിയതോടെ സെമി ഉറപ്പിച്ച കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ബാംബോലിമിലെ അത്‌ലറ്റിക് സ്റ്റേഡിയത്തിൽ വെച്ച് എഫ് സി ഗോവയെ നേരിടും. ലീഗ് ഘട്ടത്തിലെ കേരളത്തിന്റെ അവസാന മത്സരമാണിത്. ഇന്ന് വിജയിച്ചാലും പരാജയപ്പെട്ടാലും നാലാം സ്ഥാനത്ത് തന്നെയാകും കേരള ബ്ലാസ്റ്റേഴ്സ് ഫിനിഷ് ചെയ്യുക. അതുകൊണ്ട് തന്നെ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് പ്രധാന താരങ്ങൾക്ക് വിശ്രമം നൽകാൻ ആണ് സാധ്യത.

പ്രത്യേകിച്ച് സസ്പെൻഷൻ ഭീഷണിയിൽ ഉള്ള ഡിയസ്, ആൽവാരോ, പൂട്ടിയ എന്നിവരെ ക്ലബ് പുറത്ത് ഇരുത്താൻ ആണ് സാധ്യത. കൂടുതൽ യുവതാരങ്ങൾക്ക് അവസരവും നൽകിയേക്കും. ഇങ്ങനെ ഒക്കെ അണെങ്കിലും വിജയം തന്നെയാകും കേരള ബ്ലാസ്റ്റേഴ്സ് ലക്ഷ്യം.

അവസാന അഞ്ചു മത്സങ്ങളിൽ ഒരു വിജയം മാത്രമുള്ള ഗോവക്ക് ഇന്ന് വിജയം കൊണ്ട് പ്രത്യേകിച്ച് നേട്ടം ഒന്നും ഉണ്ടാകില്ല. അവരുടെയും സീസണിലെ അവസാന മത്സരമാകും ഇത്. ഇന്ന് രാത്രി 7.30നാണ് മത്സരം. കളി തത്സമയം ഹോട്സ്റ്റാറിൽ കാണാം.