ആദ്യ സീസണിൽ സന്തോഷം മാത്രം, കേരള ബ്ലാസ്റ്റേഴ്സ് തിരഞ്ഞെടുത്തത് തന്റെ നല്ല തീരുമാനം

Luna Blaster

കേരള ബ്ലാസ്റ്റേഴ്സിലെ തന്റെ ആദ്യ സീസണിൽ സന്തോഷം മാത്രമെ ഉള്ളൂ എന്ന് പരിശീലകൻ ഇവാൻ വുകമാനോവിച്. കേരള ബ്ലാസ്റ്റേഴ്സ് തിരഞ്ഞെടുത്തതിൽ തനിക്ക് സന്തോഷം മാത്രമെ ഉള്ളൂ എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ പറഞ്ഞു. ഇന്ന് ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തിൽ എഫ് സി ഗോവയെ നേരിടാൻ തയ്യാറെടുക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. ഇതിനകം തന്നെ ബ്ലാസ്റ്റേഴ്സ് സെമി ഫൈനൽ ഉറപ്പിച്ചു കഴിഞ്ഞു.

ഞങ്ങൾ ശരിയായ വഴിയിലാണ് എന്ന് ഇവാൻ പറഞ്ഞു. ഒരുപാട് മുന്നേറ്റം പല കാര്യങ്ങളിലും തനിക്ക് കാണാൻ ആകുന്നുണ്ട് അദ്ദേഹം പറഞ്ഞു. ഇത് ഒരു തുടക്കം മാത്രമാണ് എന്നും ഇവാൻ പറഞ്ഞു. ഇപ്പോൾ എല്ലാവരും പറയുന്ന മികച്ച കണക്കുകൾ എല്ലാം ഞങ്ങൾ പിന്തുടരുന്ന ഒരു പ്രോസസിന്റെ ഫലം ആണ്. ഇവാൻ പറഞ്ഞു. ഇത് 50ൽ അധികം വരുന്ന ഒരു സംഘത്തിന്റെ പ്രവർത്തന ഗുണമാണെന്നും കോച്ച് പറഞ്ഞു. ഞങ്ങൾ എത്ര കാലം ഒരുമിച്ച് നിൽക്കുന്നോ അത്രത്തോളം ഫലങ്ങൾ മെച്ചപ്പെട്ട് വരും എന്നും ഇവാൻ പറഞ്ഞു.