വേങ്ങര സെവൻസിലെ ആദ്യ രാത്രിയിൽ ലിൻഷക്ക് വിജയം

അഖിലേന്ത്യാ സെവൻസിൽ ഇന്ന് വേങ്ങര ടൂർണമെന്റിൽ നടന്ന മത്സരത്തിൽ ലിൻഷ മണ്ണാർക്കാടിന് ഗംഭീര വിജയം. ഇന്ന് അൽ മിൻഹാൽ വളാഞ്ചേരിയെ നേരിട്ട ലിൻഷാ മണ്ണാർക്കാട് ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് വിജയിച്ചത്. അഖിലേന്ത്യാ സെവൻസിൽ തുടർച്ചയായ രണ്ട് പരാജയങ്ങൾക്ക് ശേഷമാണ് ലിൻഷ ഒരു മത്സരം വിജയിച്ചത്. വേങ്ങര ടൂർണമെന്റിലെ ആദ്യ മത്സരമായിരുന്നു ഇത്.

നാളെ വേങ്ങര സെവൻസിൽ സബാൻ കോട്ടക്കൽ കെ എഫ് സി കാളികാവിനെ നേരിടും.