കേരള ബ്ലാസ്റ്റേഴ്സ് വിജയം തടഞ്ഞ് ഒരു സ്കോർപ്യൻ കിക്ക് ഗോൾ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

രാംകോ കേരള പ്രീമിയർ ലീഗിലെ ഈ സീസണിലെ ആദ്യ വിജയം തേടി ഇറങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സിന് വീണ്ടും നിരാശ. ഇന്ന് എം എ കോളേജ് ആണ് കേരള ബ്ലാസ്റ്റേഴ്സിനെ സമനിലയിൽ പിടിച്ചത്. 1-1 എ‌ന്ന സ്കോറിലാണ് മത്സരം അവസാനിച്ചത്. ഒരു അത്ഭുത ഗോളാണ് എം എ കോളേജിന് സമനില നൽകിയത്. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ ആണ് കേരള ബ്ലാസ്റ്റേഴ്സ് ലീഡ് എടുത്തത്.

56ആം മിനുട്ടിൽ ശ്രീകുട്ടന്റെ വക ആയിരുന്നു ഗോൾ. ഷഹജാസിന്റെ ഒരു ലോംഗ് ബോൾ ശ്രീകുട്ടനിൽ എത്തുക ആയിരുന്നു. അഡ്വാൻസ് ചെയ്തു വന്ന കീപ്പറെ മറികടന്ന് ശ്രീകുട്ടൻ സുഖമായി പന്ത് വലയിൽ എത്തിച്ചു. 76ആം മിനുട്ടിൽ ആണ് സമനില ഗോൾ വന്നത്. വലതു വിങ്ങിൽ നിന്ന് വന്ന ക്രോസ് എം എ കോളേജിന്റെ മുഹമ്മദ് ഫായിസ് ഒരു സ്കോർപ്യൻ കിക്കിലൂടെ ആണ് വലയിൽ എത്തിച്ചത്. ഈ സീസണിലെ കേരള പ്രീമിയർ ലീഗിൽ കണ്ട ഏറ്റവും മികച്ച ഗോളായിരുന്നു ഇത്. ഇതിനേക്കാൾ നല്ല ഗോൾ ഇനി ആരേലും ഈ സീസണിൽ സ്കോർ ചെയ്യുമോ എന്നത് സംശയമാണ്.

ഏഴു പോയിന്റുമായി ഗ്രൂപ്പ് ബിയിൽ ഒന്നാമത് നിൽക്കുകയാണ് എം എ കോളേജ്. കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ പോയിന്റാണ് ഇന്നത്തേത്.