കേരള ബ്ലാസ്റ്റേഴ്സിന്റെ സ്വപ്നങ്ങൾക്ക് ഇടയിൽ ഇനി 12 ദിവസങ്ങളും നാലു മത്സരങ്ങളും

Newsroom

Img 20220219 201931
Download the Fanport app now!
Appstore Badge
Google Play Badge 1

ഐ എസെല്ലിൽ ഫെബ്രുവരി 23 മുതൽ മാർച്ച് 6വരെയുള്ള 12 ദിവസങ്ങൾക്ക് കേരള ബ്ലാസ്റ്റേഴ്സിന്റെ ലക്ഷക്കണക്കിനു വരുന്ന ആരാധകരുടെ വലിയ സ്വപ്നങ്ങളുടെ ഭാരം ഉണ്ടാകും. പ്ലേ ഓഫും ലീഗ് ഷീൽഡും ഒക്കെ ഈ 12 ദിവസങ്ങളിൽ ആകും തീരുമാനം ആവുക. ഈ 12 ദിവസങ്ങളിൽ കേരള ബ്ലാസ്റ്റേഴ്സിന് നാലു വലിയ മത്സരങ്ങൾ ആണ് കളിക്കാൻ ഉള്ളത്. ഇതിൽ ആദ്യത്തെ മത്സരം ലീഗിലെ നിലവിലെ ഒന്നാം സ്ഥാനക്കാരായ ഹൈദരബാദിനെതിരെ ആണ്. ആ മത്സരം 6 പോയിന്റർ ആണെന്ന് പറയേണ്ടി വരും. ആ കളി നമ്മൾ പരാജയപ്പെടുക ആണെങ്കിൽ പിന്നെ ഹൈദരബാദിന് ഒപ്പം എത്തുക അസാധ്യമാകും.
20220219 184403

അന്ന് വിജയിച്ച ഹൈദരബാദിന് ഒരു പോയിന്റ് മാത്രം പിറകിൽ എത്താം. നാലു മത്സരങ്ങളിൽ രണ്ട് മത്സരങ്ങൾ ചെന്നൈയിനോടും എഫ് സി ഗോവയോടും ആണ്. പ്ലേഓഫ് സ്വപ്നങ്ങൾ ഏതാണ്ട് അവസാനിച്ച രണ്ട് ടീമുകൾ. അതുകൊണ്ട് തന്നെ അവർ സമ്മർദ്ദമില്ലാതെ ആകും കളിക്കുക. ഈ രണ്ട് മത്സരങ്ങളിൽ നിന്ന് 6 പോയിന്റ് തന്നെയാകും കേരള ബ്ലാസ്റ്റേഴ്സ് ലക്ഷ്യമിടുന്നത്. കേരള ബ്ലാസ്റ്റേഴ്സിനേറ്റവും നിർണായകമാവുക മുംബൈ സിറ്റിക്ക് എതിരായ മത്സരമാകും. ടോപ്4ൽ എങ്ങനെ എങ്കിലും കയറിക്കൂടാ‌ൻ ശ്രമിക്കുന്ന ടീമാണ് മുംബൈ സിറ്റി.

ഇത്രയും നല്ല പ്രകടനങ്ങൾ കാഴ്ചവെച്ച് ആദ്യ നാലിന് പുറത്ത് ഫിനിഷ് ചെയ്യേണ്ടി വന്നാൽ അത് കേരള ബ്ലാസ്റ്റേഴ്സ് ടീമിനും ആരാധകർക്കും ഒരുപോലെ വലിയ വേദനകൾ ആകും നൽകുക. ഈ ടീം പ്ലേ ഓഫ് എങ്കിലും അർഹിക്കുന്നുണ്ട് എന്നതാണ് സത്യം.

കേരള ബ്ലാസ്റ്റേഴ്സ് ഫിക്സ്ചർ;

Feb 23 vs Hyderabad
Feb 26 vs Chennaiyin
March 2 vs Mumbai City
March 6 vs FC Goa