ദീപക് ചഹാറിന് ലങ്കൻ പരമ്പര നഷ്ടമായേക്കും, ഐപിഎലിന്റെ തുടക്കത്തിലും കളിച്ചേക്കില്ല

Deepakchahar

വെസ്റ്റിന്‍ഡീസിനെതിരെ മൂന്നാം ടി20യിൽ രണ്ട് വിക്കറ്റ് നേടിയെങ്കിലും തന്റെ സ്പെൽ പൂര്‍ത്തിയാക്കാനാകാതെയാണ് ദീപക് ചഹാര്‍ മടങ്ങിയത്. താരത്തിന്റെ ഹാംസ്ട്രിംഗിൽ ഗ്രേഡ് 1 ടിയര്‍ സംഭവിച്ചുവെന്നാണ് ലഭിയ്ക്കുന്ന വിവരം.

ഇതോടെ ലങ്കയ്ക്കെതിരെയുള്ള ടി20 പരമ്പരയിൽ താരം കളിക്കില്ലെന്നാണ് ലഭിയ്ക്കുന്ന വിവരം. ഇത് കൂടാതെ ഐപിഎലിന്റഎ തുടക്കത്തിലെ ചില മത്സരങ്ങള്‍ക്കും താരം ഉണ്ടാകില്ലെന്ന് അറിയുന്നു.

ആറാഴ്ച വരെ താരത്തിന് പൂര്‍ണ്ണ തോതിൽ സുഖം പ്രാപിക്കുവാന്‍ എടുക്കുമെന്നാണ് ലഭിയ്ക്കുന്ന വിവരം. അങ്ങനെയെങ്കിൽ ചെന്നൈ സൂപ്പര്‍ കിംഗ്സ് പൊന്നും വില കൊടുത്ത് നേടിയ താരത്തിന് ഏതാനും മത്സരങ്ങളിൽ താരമില്ലാതെ കളിക്കേണ്ടി വരും.

14 കോടിയ്ക്കാണ് ചെന്നൈ താരത്തെ സ്വന്തമാക്കിയത്. ഫെബ്രുവരി 24ന് ആണ് ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ടി20 പരമ്പര ആരംഭിയ്ക്കുന്നത്.