ഇനി സ്നേഹമില്ല, ഹൃദയത്തിൽ നിന്ന് വിട!! ജിങ്കന്റെ വലിയ ടിഫോ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ കത്തിച്ചു

കേരള ബ്ലാസ്റ്റേഴ്സ് മുൻ ഡിഫൻഡറും ക്യാപ്റ്റനും ആയിരുന്ന ജിങ്കന് ഇനി കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ഹൃദയത്തിൽ സ്ഥാനമില്ല എന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും വലിയ ആരാധക കൂട്ടായ്മ ആയ മഞ്ഞപ്പട പറഞ്ഞു. അവർ കൊച്ചി സ്റ്റേഡിയത്തിൽ എന്നും ഉയർത്തിയിരുന്ന ജിങ്കന്റെ വലിയ ടിഫോ കത്തിച്ച് കൊണ്ട് ജിങ്കന് എതിരായ പ്രതിഷേധം ശക്തമാക്കി. കേരള ബ്ലാസ്റ്റേഴ്സും മോഹൻ ബഗാനും തമ്മിലുള്ള മത്സര ശേഷം ബഗാൻ താരമായ ജിങ്കൻ നടത്തിയ സ്ത്രീവിരുദ്ധ മനുഷ്യവിരുദ്ധ പ്രസ്താവന ജിങ്കന് എതിരെ നാലു ദിക്കിൽ നിന്നും പ്രതിഷേധങ്ങൾ ഉയരാൻ കാരണമായിരുന്നു.
20220221 155850

കേരള ബ്ലാസ്റ്റേഴ്സിനെ മോശമാക്കാൻ ശ്രമിച്ച ജിങ്കൻ തന്റെ മനസ്സിലുള്ള നീചമായ ചിന്തകളാണ് പുറത്ത് കൊണ്ട് വന്നിരിക്കുന്നത് എന്നാണ് ആരാധകർ പറയുന്നത്. ജിങ്കൻ മാപ്പ് പറഞ്ഞു എങ്കിലും താൻ ചെയ്ത തെറ്റ് അംഗീകരിക്കാനോ അത് തിരുത്താനോ ജിങ്കൻ തയ്യാറായിരുന്നില്ല.

ജിങ്കനോടുള്ള സ്നേഹം കൊണ്ടാണ് ഞങ്ങൾ ഈ ടിഫോ ഉണ്ടാക്കിയത് എന്നും ഇത് ഒരുപാട് പേരുടെ അധ്വാനം ആയിരുന്നു എന്നും മഞ്ഞപ്പട പറഞ്ഞു. എന്നാൽ ജിങ്കനോടുള്ള സ്നേഹം അവസാനിച്ചതിനാൽ ഇനി ഈ ടിഫോയുടെ ആവശ്യമില്ല എന്നും ഈ ബന്ധം അവസാനിക്കുന്നു എന്നും ആരാധകർ ടിഫോ കത്തിക്കുന്ന വീഡിയോയിൽ പറയുന്നു.