ബാഴ്സലോണ താരം ഡിപായെ സ്വന്തമാക്കാൻ യുവന്റസ് രംഗത്ത്

20220810 122724

ബാഴ്സലോണ വിൽക്കാൻ ശ്രമിക്കുന്ന മെംഫിസ് ഡിപായ് യുവന്റസിലേക്ക് അടുക്കുന്നു. താരത്തെ രണ്ട് വർഷത്തെ കരാറിൽ സ്വന്തമാക്കാനുള്ള ചർച്ചകൾ നടത്തുകയാണ് യുവന്റസ്. പരിശീലകൻ അലെഗ്രി മുമ്പ് തന്നെ താരത്തെസൈൻ ചെയ്യാൻ ആഗ്രഹിച്ചിരുന്നു. ബാഴ്സലോണ താരത്തിന്റെ കരാർ റിലീസ് ചെയ്ത് കൊടുക്കാൻ തയ്യാറാണ് എന്നതു കൊണ്ട് തന്നെ യുവന്റസിന് താരത്തെ സ്വന്തമാക്കാൻ അധികം തുക ചിലവഴിക്കേണ്ടി വരില്ല.

ബാഴ്സലോണ ഡിപായെ നിലനിർത്താൻ ആഗ്രഹിക്കുന്നില്ല എന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. താരത്തിനായി നല്ല ഓഫർ ഒന്നും വരാതായതോടെ ല്യാണ് ഡിപായെ ഫ്രീ ഏജന്റായി എങ്കിലും ക്ലബ് വിടാൻ അനുവദിക്കാൻ ബാഴ്സ തയ്യാറായത്.

ഒളിമ്പിക് ലിയോണിൽ നിന്നും ബാഴ്സലോണയിലേക്ക് വലിയ പ്രതീക്ഷയോടെ എത്തിയ മെംഫിസ് ഡീപെയ് ആ പ്രതീക്ഷക്ക് ഒത്ത മികവ് അവിടെ കാണിച്ചില്ല. സ്ഥിരമായി അവസരങ്ങൾ കിട്ടാത്തതും ഡിപായ്ക്ക് പ്രശ്നമായി. സാവി ഡിപായിൽ തല്പരനല്ലാത്തതും താരത്തിന് തിരിച്ചടിയായി.

Story Highlights – Memphis Depay is ready to sign a 2 year deal with Juventus