“വിമാനത്താവളത്തിലെ ആരാധകരുടെ സ്നേഹം കണ്ട് കണ്ണ് നിറഞ്ഞു, കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ കൂടെ ഇനിയും ഡാൻസ് കളിക്കും” – ഇവാൻ

Newsroom

Ivan Blasters
Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമാനോവിച് തനിക്ക് ആരാധകർ നൽകുന്ന സ്നേഹത്തിന് വിലയിടാൻ ആകില്ല എന്ന് പറഞ്ഞു. കഴിഞ്ഞ ആഴ്ച ഇവാൻ കൊച്ചിയിൽ വിമാനം ഇറങ്ങിയപ്പോൾ നൂറുകണക്കിന് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ പരിശീലകനെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിയിരുന്നു. ഇവാൻ അവർക്ക് ഒപ്പം ഡാൻസ് കളിച്ചാണ് കേരള മണ്ണിലേക്ക് കാലു കുത്തിയത്.

ആരാധകർ തനിക്ക് വിമാനത്താവളത്തിൽ തന്ന സ്നേഹം കണ്ണ് നിറച്ചു എന്ന് ഇവാൻ പറഞ്ഞു. നീണ്ട വിമാന യാത്ര ആയിരുന്നു.എന്നിട്ടും ആരാധകർക്ക് ഒപ്പം താൻ നൃത്തം ചെയ്തു. ഇനിയും ആരാധർക്ക് ഒപ്പം അവസരം കിട്ടിയാൽ നൃത്തം ചെയ്യും എന്ന് ഇവാൻ പറഞ്ഞു. എനിക്ക് കിട്ടിയ സ്വീകരണം കണ്ട് അമ്മ തന്നെ വിളിച്ചിരുന്നു. ഇതുപോലുള്ള നിമിഷങ്ങൾ ആണ് ജീവിതത്തിൽ ഏറ്റവും വലുത് എന്ന് അമ്മ തന്നോട് പറഞ്ഞു. ഇവാൻ ഇന്ന് ഐ എസ് എല്ലിന്റെ ട്വിറ്റർ സ്പേസിൽ പറഞ്ഞു.
20220809 205353
ഈ ആരാധകരുടെ ഭാഗമാകാൻ ആണ് താൻ ആഗ്രഹിക്കുന്നത് എന്നും ഈ നല്ല നിമിഷങ്ങൾ ആസ്വദിക്കുകയാണെന്നും ഇവാൻ പറഞ്ഞു. ജീവിതത്തിൽ എന്നും ഈ സ്നേഹം ഓർമ്മ ഉണ്ടാകുമെന്നും ഇവാൻ പറഞ്ഞു.

Story Highlight: Kerala Blasters Coach Ivan Vukomanovic talking about the reception he got in Kochi