ഇംഗ്ലണ്ട് വനിത ടീമിന്റെ മുഖ്യ കോച്ച് രാജി വയ്ക്കുന്നു

തന്റെ കരാര്‍ പുതുക്കേണ്ടതില്ലെന്ന് ഇംഗ്ലണ്ട് വനിത മുഖ്യ കോച്ച് ലിസ കെയ്‍റ്റ്ലി തീരുമാനിച്ചു. മാര്‍ക്ക് റോബിന്‍സൺ 2019ൽ മുഖ്യ കോച്ച് സ്ഥാനം ഒഴിഞ്ഞ ശേഷമാണ് ലിസ ചുമതലയേറ്റെടുക്കുന്നത്. അതിന് ശേഷം 2022 ഏകദിന ലോകകപ്പ് ഫൈനലിലേക്ക് ലിസ ഇംഗ്ലണ്ടിനെ എത്തിച്ചിരുന്നു.

2020 ഐസിസി ടി20 ലോകകപ്പിലും കോമൺവെൽത്ത് ഗെയിംസിന്റെയും സെമി ഫൈനലില്‍ ഇംഗ്ലണ്ടിന് ലിസയുടെ കീഴിലെത്തുവാന്‍ സാധിച്ചിരുന്നു. കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയോട് സെമിയിലും ന്യൂസിലാണ്ടിനോട് ലൂസേഴ്സ് ഫൈനലിലും ഇംഗ്ലണ്ട് പരാജയപ്പെട്ടതിന് പിന്നാലെയാണ് ലിസയുടെ രാജി.

ഇന്ത്യയ്ക്കെതിരെയുള്ള ഹോം സീരീസിന് ശേഷം ആവും ലിസ രാജി വയ്ക്കുന്നത്.