ശസ്ത്രക്രിയ വേണ്ടി വന്നേക്കും, കെവിൻ ഡി ബ്രുയിനെ മാസങ്ങളോളം പുറത്ത്

Wasim Akram

Picsart 23 08 15 20 06 58 618
Download the Fanport app now!
Appstore Badge
Google Play Badge 1

പ്രീമിയർ ലീഗ് ആദ്യ മത്സരത്തിൽ തന്നെ ബേർൺലിക്ക് എതിരെ പരിക്കേറ്റ മാഞ്ചസ്റ്റർ സിറ്റിയുടെ ബെൽജിയം മധ്യനിര താരം ദീർഘകാലം പുറത്ത് ഇരിക്കും എന്നു സ്ഥിരീകരിച്ചു പരിശീലകൻ പെപ് ഗാർഡിയോള. താരത്തിന്റെ പരിക്ക് ഗുരുതരം ആണെന്ന് സ്ഥിരീകരിച്ച ഗാർഡിയോള താരത്തിന്റെ ശസ്ത്രക്രിയ വിഷയത്തിൽ ക്ലബ് വരും ദിനങ്ങളിൽ തീരുമാനം എടുക്കും എന്നും കൂട്ടിച്ചേർത്തു. ഹാംസ്ട്രിങിന് ആണ് താരത്തിന് പരിക്ക്.

ഡി ബ്രുയിനെ

ഈ പരിക്ക് തുടർന്ന് വരാതിരിക്കാൻ ശസ്ത്രക്രിയക്ക് തന്നെ ഡി ബ്രുയിനെ വിധേയനാവും എന്നാണ് പല റിപ്പോർട്ടുകളും പറയുന്നത്. അത്തരം ഒരു നിർദേശം ഡോക്ടർമാർ മുന്നോട്ട് വെച്ചു എന്നാണ് റിപ്പോർട്ട്. അങ്ങനെ എങ്കിൽ ഈ വർഷം ഇനി താരം മാഞ്ചസ്റ്റർ സിറ്റിക്ക് ആയി കളിക്കില്ല എന്നുറപ്പാണ്. ഏതായാലും മൂന്നു നാലു മാസം താരം പുറത്ത് ഇരിക്കും എന്നുറപ്പാണ്. തങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിൽ ഒരാൾ ആയ 32 കാരന്റെ അഭാവം സിറ്റിക്ക് വലിയ നഷ്ടം തന്നെയാണ്.