റൗളിനെയും മറികടന്ന് ബെൻസീമ, റയൽ മാഡ്രിഡിന്റെ ടോപ്സ്കോറർ ആയി ഇനി ക്രിസ്റ്റാനോ റൊണാൾഡോ മാത്രം മുന്നിൽ

Img 20220811 024417

ഇന്ന് യുവേഫ സൂപ്പർ കപ്പിൽ അടിച്ച ഗോളോടെ കരീം ബെൻസീമ ഒരു നാഴികകല്ല് കൂടെ മറികടന്നു. ഇന്നത്തെ ഗോൾ ബെൻസീമയെ റയൽ മാഡ്രിഡിന്റെ ഏറ്റവും മികച്ച രണ്ടാമത്തെ ടോപ് സ്കോറർ ആയി മാറി. ബെൻസീമ ഇതിഹാസ താരം റൗളിനെ ആണ് മറികടന്നത്. ഇനി ക്രിസ്റ്റ്യാനോ റൊണാൾഡോ മാത്രമെ ബെൻസീമക്ക് മുന്നിൽ ഉള്ളൂ.
20220811 021127
ബെൻസീമക്ക് ഇന്നത്തെ ഗോളോടെ റയൽ മാഡ്രിഡ് ജേഴ്സിയിൽ 324 ഗോളുകൾ ആയി. റൗളിന് 323 ഗോളുകൾ ആയിരുന്നു ഉള്ളത്. 450 ഗോളുകൾ അടിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോ ആണ് റയലിന്റെ എക്കാലത്തെയും മികച്ച ഗോൾ സ്കോറർ. ഇനി റൊണാൾഡോയെ മറികടക്കുക ആകും ബെൻസീമയുടെ ലക്ഷ്യം.

1. 🇵🇹 Cristiano Ronaldo – 450
2. 🇫🇷 Karim Benzema – 324
3. 🇪🇸 Raul – 323

Story Highlight: Karim Benzema is now Real Madrid second highest goal scorer of all times.