സെർജിയോ ഗോമസ് ഇനി മാഞ്ചസ്റ്റർ സിറ്റിയിൽ

Newsroom

Picsart 22 08 11 01 36 48 893
Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ സിറ്റി ഒരു സൈനിംഗ് കൂടെ പൂർത്തിയാക്കി. ആൻഡർലെച്ച് പ്രതിരോധ താരം സെർജിയോ ഗോമസിനെ ആണ് മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കിയത്. 15 മില്യൺ യൂറോ നൽകിയാണ് താരത്തെ സിറ്റി സ്വന്തമാക്കുന്നത്. യുവതാരത്തെ ഈ സീസണിൽ സ്പാനിഷ് ക്ലബായ ജിറോണയിൽ ലോണിൽ അയക്കാനും സിറ്റി ആലോചിക്കുന്നുണ്ട്.

ലെഫ്റ്റ് ബാക്കാണ് ഇരുപത്തിയൊന്ന്കാരനായ ഗോമസ്. മുൻ ബാഴ്സ യൂത്ത് ടീം അംഗമായ സെർജിയോ ഗോമസ് ബറൂസിയ ഡോർട്മുണ്ടിൽ നിന്നായിരുന്നു ബെൽജിയൻ ക്ലബായ ആന്റലെചിലേക്ക് എത്തിയത്. അവസാന സീസണിൽ ലീഗിൽ അഞ്ചു ഗോളും പന്ത്രണ്ട് അസിസ്റ്റും കണ്ടെത്താൻ താരത്തിന് ആയിരുന്നു.

Story Highlight: Sergio Gómez to Manchester City, here we go! Verbal agreement reached with Anderlecht.