കിരീടം വൈകും, യുവന്റസിന് പരാജയം!!

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

സീരി എയിൽ കിരീടം ഉറപ്പിക്കാനുള്ള സുവർണ്ണാവസരം യുവന്റസ് നഷ്ടപ്പെടുത്തി. ഇന്ന് വിജയിച്ചിരുന്നു എങ്കിൽ യുവന്റസിന് സീരി എ കിരീടം ഉറപ്പിക്കാമായിരുന്നു. എന്നാൽ അവർ ഉഡിനെസെയ്ക്ക് എതിരായ മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുന്നതാണ് കാണാൻ കഴിഞ്ഞത്. ഒരു ഗോളിന്റെ ലീഡ് എടുത്ത ശേഷമാണ് യുവന്റസ് തകർന്നടിഞ്ഞത്.

ആദ്യ പകുതിയിൽ ഡിലിറ്റിലൂടെ ആണ് യുവന്റസ് മുന്നിൽ എത്തിയത്. എന്നാൽ അലസനായി രണ്ടാം പകുതിയിൽ കളിച്ച യുവന്റസിനെ ശിക്ഷിക്കാൻ ഉഡിനെസെയ്ക്കായി. 52ആം മിനുട്ടിൽ നെസ്റ്റൊറോസ്കിയുടെ ഒരു ഡൈവിംഗ് ഹെഡർ ഉഡിനെസെയ്ക്ക് സമനില നൽകി. മത്സരത്തിന്റെ ഇഞ്ച്വറി ടൈമിൽ ആയിരുന്നു ഉഡിനെസെയുടെ വിജയ ഗോൾ. ഒരു കൗണ്ടറിൽ നിന്ന് ഫഫാനയാണ് വിജയ ഗോൾ നേടിയത്. ഈ പരാജയത്തോടെ 80 പോയന്റുമായി ഒന്നാമത് തന്നെ നിൽക്കുകയാണ് യുവന്റസ്. ഇനിയും മൂന്ന് പോയന്റ് നേടിയാലെ യുവന്റസിന് കിരീടം സ്വന്തമാവുകയുള്ളൂ. ലീഗിൽ ഇനിയും മൂന്ന് മത്സരങ്ങൾ ബാക്കിയുണ്ട്.