സൂപ്പര്‍ചാര്‍ജേഴ്സിന് വിജയം, വീണ്ടും മികവ് പുലര്‍ത്തി ജെമീമ റോഡ്രിഗസ്

Sports Correspondent

ദി ഹണ്ട്രെഡിൽ ഇന്നലെ നടന്ന മത്സരത്തിൽ ട്രെന്റ് റോക്കറ്റ്സിനെതിരെ മികച്ച വിജയം നേടി നോര്‍ത്തേൺ സൂപ്പര്‍ചാര്‍ജേഴ്സ്. ആദ്യം ബാറ്റ് ചെയ്ത ടീം 100 പന്തിൽ 149/7 എന്ന സ്കോര്‍ നേടിയപ്പോള്‍ 41 പന്തിൽ 60 റൺസ് നേടിയ ജെമീമ റോഡ്രിഗസും 13 പന്തിൽ 31 റൺസ് നേടിയ ലോറ കിമ്മിന്‍സും ആയിരുന്നു മികവ് പുലര്‍ത്തിയത്. ലോറന്‍ വിന്‍ഫീല്‍ഡ് ഹില്‍ 33 റൺസ് നേടി. 4 വിക്കറ്റ് നേടിയ സാമി-ജോ ജോൺസൺ ട്രെന്റിന് വേണ്ടി മികവ് പുലര്‍ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ ട്രെന്റിന് 122 റൺസ് മാത്രമേ നേടാനായുള്ളു. 43 റൺസുമായി കാത്തറിന്‍ ബ്രണ്ട് ടോപ് സ്കോറര്‍ ആയപ്പോള്‍ നത്താലി സ്കിവര്‍ 33 റൺസ് നേടി. കേറ്റി ലെവിക്കും അലീസ് ഡേവിഡ്സൺ റിച്ചാര്‍ഡ്സും സൂപ്പര്‍ചാര്‍ജേഴ്സിന് വേണ്ടി രണ്ട് വീതം വിക്കറ്റ് നേടിയപ്പോള്‍ ടീം 27 റൺസ് വിജയം കൈവരിച്ചു.