വെറും അഞ്ച് ഓവറിൽ കളി ജയിച്ച് ഇന്ത്യൻ യുവനിര ലോകകപ്പിൽ കുതിക്കുന്നു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

അണ്ടർ 19 ലോകകപ്പിൽ ജപ്പാനെതിരെ ഇന്ത്യക്ക് നിസാര ജയം. വെറും അഞ്ച് ഓവറിൽ ആണ് ഇന്ത്യ ജപ്പാൻ ഉയർത്തിയ വിജയ ലക്ഷ്യമായ 42 റൺസ് മറികടന്നത്. ഓപ്പണർമാരായ ജൈസ്വലും കുശാഗ്രയും 4.5 ഓവറിൽ ആ ലക്ഷ്യം മറികടന്നു. ജൈസ്വൽ 18 പന്തിൽ 29 റൺസും, കുശാഗ്ര 11 പന്തിൽ 13 റൺസും എടുത്ത് പുറത്താകാതെ നിന്നു.

നേരത്തെ ടോസ് നേടി ജപ്പാനെ ബാറ്റിംഗിന് അയച്ച ഇന്ത്യ ജപ്പാൻ ബാറ്റ്സ്മാന്മാരെ ഉറച്ച് നിൽക്കാൻ അനുവദിച്ചിരുന്നില്ല. തുടരെ തുടരെ വിക്കറ്റ് വീണപ്പോൾ ലോകകപ്പിലെ പുതുമുഖക്കാർ 22 ഓവറിൽ 41 റൺസിൽ ഇന്നിങ്സ് അവസാനിപ്പിച്ചു. അണ്ടർ 19 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ സ്കോർ ആണിത്.

ഇന്ത്യക്ക് വേണ്ടി രവി ബിഷ്നോയ് എട്ട് ഓവറിൽ വെറും 5 റൺസ് മാത്രം വിട്ടുകൊടുത്ത് നാലു വിക്കറ്റുകൾ നേടി. ബിഷ്നോയ് തന്നെയാണ് മാൻ ഓഫ് ഇദ് മാച്ച് ആയത്. കാർത്തിക് ത്യാഗി മൂന്ന് വിക്കറ്റും ആകാശ് സിംഗ് രണ്ട് വിക്കറ്റുകളും നേടിയിരുന്നു. ഈ ജയത്തോടെ കളിച്ച രണ്ടിൽ രണ്ട് വിജയമായ ഇന്ത്യ സൂപ്പർ സിക്സിനോട് അടുത്തു.