രണ്ടാം റൗണ്ടിലേക്ക് മുന്നേറി റൂബ്ലേവ്, പരിക്കേറ്റു പിന്മാറി സോങ

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

ഓസ്‌ട്രേലിയൻ ഓപ്പണിൽ രണ്ടാം റൗണ്ടിലേക്ക് മുന്നേറി റഷ്യൻ യുവതാരവും 17 സീഡുമായ ആന്ദ്ര റൂബ്ലേവ്. ഓസ്‌ട്രേലിയൻ താരം ക്രിസ്റ്റഫറിനെയാണ് യുവ റഷ്യൻ താരം 4 സെറ്റ് നീണ്ട പോരാട്ടത്തിന് ഒടുവിൽ കീഴടക്കിയത്. 2020 ൽ മികച്ച ഫോമിൽ ഉള്ള റൂബ്ലേവ് ഓസ്‌ട്രേലിയയിൽ എത്രത്തോളം മുന്നേറും എന്നത് ആരാധകർ ഉറ്റുനോക്കുന്ന വസ്‌തുതയാണ്. 6-3 നു ആദ്യ സെറ്റ് നേടിയ ശേഷം 6-0 ത്തിനു രണ്ടാം സെറ്റ് കൈവിട്ടു എങ്കിലും മൂന്നാം സെറ്റ് 6-4 നു ജയിച്ച് റൂബ്ലേവ് ശക്തമായി മത്സരത്തിലേക്ക് തിരിച്ചെത്തി. പിന്നീട് ടൈബ്രെക്കറിലൂടെ നാലാം സെറ്റും നേടിയ റഷ്യൻ താരം മത്സരവും രണ്ടാം റൗണ്ട് മുന്നേറ്റവും ഉറപ്പിക്കുകയും ചെയ്തു. റഷ്യൻ താരത്തെ മറികടന്ന പരിചയസമ്പന്നനായ സ്പാനിഷ് താരം ഫെർണാണ്ടോ വെർഡാസ്കോയും ഇതിനിടെ രണ്ടാം റൗണ്ടിലേക്ക് മുന്നേറി. 7-5, 6-2, 6-1 എന്ന സ്കോറിന് ആയിരുന്നു സ്പാനിഷ് താരത്തിന്റെ ജയം.

എന്നാൽ ആദ്യ റൗണ്ടിൽ തന്നെ പരിക്കേറ്റു പിന്മാറാൻ ആയിരുന്നു 28 സീഡും ഫ്രഞ്ച്‌ താരവുമായ ജോ വിൽഫ്രെയിഡ് സോങയുടെ വിധി. ഓസ്‌ട്രേലിയയുടെ അലക്സിക്ക് എതിരെ ആദ്യ സെറ്റ് നേടിയ ശേഷം അടുത്ത രണ്ടു സെറ്റുകൾ കൈവിട്ട ശേഷം ആയിരുന്നു സോങ മത്സരത്തിൽ നിന്ന് പിന്മാറിയത്. അതേസമയം മറ്റൊരു ഫ്രഞ്ച് താരവും 10 സീഡുമായ ഗെയ്ൽ മോൻഫിൽസ് രണ്ടാം റൗണ്ടിലേക്ക് മുന്നേറി. ലു യെനിനെ 6-1, 6-4, 6-2 എന്ന നേരിട്ടുള്ള സെറ്റുകൾക്ക് ആണ് മോൻഫിൽസ് തോൽപ്പിച്ചത്. കാമുകി സ്വിവിറ്റോലീനയും ഇന്ന് രണ്ടാം റൗണ്ടിലേക്ക് മുന്നേറിയതിനാൽ ഈ ജയം ഇരട്ടിമധുരം ആയി ഫ്രഞ്ച് താരത്തിന്.