ഇന്ത്യ ധോണിയുടെ പിൻഗാമിയെ കണ്ടെത്തിയെന്ന് ഷൊഹൈബ് അക്തർ

ഇന്ത്യ മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയുടെ പിൻഗാമിയെ കണ്ടെത്തിയെന്ന് മുൻ പാകിസ്ഥാൻ താരം ഷൊഹൈബ് അക്തർ. മനീഷ് പാണ്ഡെയെ കാണിച്ചുകൊണ്ടാണ് ഷൊഹൈബ് അക്തർ ഇന്ത്യ അവസാനം ധോണിയുടെ പിൻഗാമിയെ കണ്ടെത്തിയെന്ന് പറഞ്ഞത്.

ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിന മത്സരത്തിൽ മനീഷ് പാണ്ഡെയും ശ്രേയസ് അയ്യരും ചേർന്ന് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചിരുന്നു. ഇതിന് ശേഷമാണ് റാവല്പിണ്ടി എക്സ്പ്രസ്സിന്റെ പ്രതികരണം. മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത ശ്രേയസ് അയ്യരെയും ഷൊഹൈബ് അക്തർ അഭിനന്ദിച്ചു.

കൂടാതെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ നേതൃപാടവത്തെയും ഷൊഹൈബ് അക്തർ പുകഴ്ത്തി. എങ്ങനെ ഒരു മത്സരം എങ്ങനെ ചേസ് ചെയ്യാമെന്ന് വിരാട് കോഹ്‌ലിക്ക് അറിയാമെന്നും തിരിച്ചടികൾ ഉണ്ടാവുമ്പോൾ ഇന്ത്യൻ ക്യാപ്റ്റൻ മത്സരം കൈവിട്ടുകൊടുക്കാറില്ലെന്നും ഷൊഹൈബ് അക്തർപറഞ്ഞു .

Previous articleഓസ്‌ട്രേലിയൻ ഓപ്പണിൽ രണ്ടാം റൗണ്ടിലേക്ക് മുന്നേറി ഹാലപ്പ്, സ്വിവിറ്റോലീന
Next articleവെറും അഞ്ച് ഓവറിൽ കളി ജയിച്ച് ഇന്ത്യൻ യുവനിര ലോകകപ്പിൽ കുതിക്കുന്നു