“കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞ സീസണിൽ ഇല്ലാതിരുന്ന ഒരു ആയുധം ആണ് പുതിയ ഇവാൻ”

Picsart 22 10 01 01 51 37 035

കേരള ബ്ലാസ്റ്റേഴ്സിലെ പുതിയ ഇവാൻ ബ്ലാസ്റ്റേഴ്സ് ടീമിനെ ശക്തിപ്പെടുത്തും എന്ന് പരിശീലകൻ ഇവാൻ വുകമാനോവിച്. പുതിയ സൈനിംഗ് ആയ ഇവാൻ കലിയുഷ്നിയെ കുറിച്ച് ദി വീകിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുക ആയിരുന്നു കോച്ച് ഇവാൻ. കഴിഞ്ഞ സീസണിൽ ഞങ്ങൾക്ക് ഇല്ലാതിരുന്ന ഒരു ആയുധം ആണ് ഇവാൻ. കഴിഞ്ഞ സീസൺ ഐ എസ് എല്ലിലെ എല്ലാ ടീമിലും ഒരു വിദേശ മധ്യനിര താരം ഉണ്ടായിരുന്നു. എന്നാൽ ഞങ്ങൾക്ക് ഇല്ലായിരുന്നു‌. കോച്ച് പറഞ്ഞു.

Img ഇവാൻ 014117

സെൻട്രൽ മിഡ്ഫീൽഡിൽ ഒരു വിദേശ താരമില്ലാതെ നിങ്ങൾ മുന്നോട്ട് പോകില്ല എന്ന് എല്ലാവരും പറഞ്ഞു. പക്ഷെ ഞങ്ങൾ യുവതാരങ്ങളെ വിശ്വസിച്ചു. ഞങ്ങളുടെ മധ്യനിരയിൽ കളിച്ച ജീക്സണും പൂട്ടിയയും ദേശീയ ടീമിൽ എത്തി. ഇവാൻ അഭിമാനത്തോടെ പറഞ്ഞു. ഇത്തവണ ഞങ്ങൾക്ക് മധ്യനിരയിൽ ഇവാനെ പോലെ ഒരു താരം കൂടെ എത്തുകയാണ്‌. ഇത് ടീമിനെ മെച്ചപ്പെടുത്തും. ടീമും ആയി ഇവാൻ പെട്ടെന്ന് ഇണങ്ങിയുട്ടുണ്ട്. ഇവാൻ ഞങ്ങളുടെ ഇരു പുതിയ ആയുധം ആണ് എന്നും ഇവാൻ പറഞ്ഞു.

അഭിമുഖത്തിന്റെ ലിങ്ക്: https://youtu.be/ rkQ f Wc-9N8yY