“ഇന്ത്യയിലെ ഏറ്റവും വലിയ ക്ലബിൽ ചേരുന്നതിന്റെ ആവേശത്തിലാണ്” – ഇവാൻ കലിയുഷ്നി

Picsart 22 07 19 02 03 59 375

കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ സൈനിംഗ് ആയ യുവതാരം കലിയുഷ്നി ബ്ലാസ്റ്റേഴ്സിൽ എത്തുന്നതിന്റെ സന്തോഷം പങ്കുവെച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ ക്ലബ്ബിൽ ചേരുന്നതിൽ ഞാൻ ആവേശഭരിതനാണ് എന്ന് താരം പറഞ്ഞു. എന്റെ പുതിയ വെല്ലുവിളിക്കായി വളരെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. പ്രശസ്തമായ മഞ്ഞപ്പടയെ കാണാനും അവർക്കും ക്ലബ്ബിനും വേണ്ടി എന്റെ എല്ലാം നൽകാനും കാത്തിരിക്കുകയാണ് എന്നും ഇവാൻ കലിയൂഷ്‌നി പറഞ്ഞു.

കലിയുഷ്നി ഞങ്ങളുടെ ക്ലബ്ബിൽ ചേർന്നതിന് വലിയ സന്തോഷം ഉണ്ടെന്നു കേരള ബ്ലാസ്റ്റേഴ്സ് സ്പോർട്സ് ഡയറക്ടർ പറഞ്ഞു. ഈ മികച്ച കളിക്കാരൻ ടീമിന് വലിയ കരുത്ത് നൽകും. ഇവാൻ ക്ലബ്ബുമായി വേഗത്തിൽ പൊരുത്തപ്പെടുകയും ഇവിടെ മികവ് പുലർത്തുകയും ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഈ സീസണിലെ ബ്ലാസ്‌റ്റേഴ്‌സിന്റെ മൂന്നാമത്തെ വിദേശ താരവുമായുള്ള കരാറിനെക്കുറിച്ച്‌ സ്‌പോർടിങ്‌ ഡയറക്ടർ കരോലിസ്‌ സ്‌കിൻകിസ്‌ പറഞ്ഞു.