“മഗ്വയർ ആദ്യ ഇലവനിൽ തന്നെ ഉണ്ടാകും, മഗ്വയറിൽ നിന്ന് താൻ ഏറെ പ്രതീക്ഷിക്കുന്നു” – ടെൻ ഹാഗ്

ഹാരി മഗ്വയറിൽ താൻ പൂർണ്ണ തൃപ്തനാണ് എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ടെൻ ഹാഗ്. മഗ്വയർ ഡിഫൻസിൽ തന്റെ ആദ്യ ചോയ്സ് തന്നെ ആയിരിക്കും എന്ന് അദ്ദേഹം പറയുന്നു. ഹാരി മഗ്വയർ തന്റെ മികവ് നേരത്തെ തന്നെ തെളിയിച്ചിട്ടുണ്ട്. പക്ഷെ അദ്ദേഹത്തിന് ഇപ്പോൾ വീണ്ടും മികവ് കാണിക്കേണ്ടതുണ്ട്. ഭാവിയിലും ആ മികവ് അദ്ദേഹം തുടരേണ്ടതും ഉണ്ട്‌. ടെൻ ഹാഗ് പറഞ്ഞു.

ഇംഗ്ലണ്ടിനായി 60 മത്സരങ്ങൾ കളിച്ചു കഴിഞ്ഞിട്ടുള്ള താരമാണ് മഗ്വയർ. താൻ മഗ്വയറിൽ നിന്ന് ഏറെ പ്രതീക്ഷിക്കുന്നുണ്ട്. ടെൻ ഹാഗ് പറയുന്നു. ഹാരി മഗ്വയറിന് തീർച്ചയായും ക്ലബിനുള്ളിൽ മറ്റു സഹ ഡിഫൻഡേഴ്സിൽ നിന്ന് വെല്ലുവിളി ഉണ്ടാകും. മാഞ്ചസ്റ്റർ യുണൈറ്റഡ് പോലൊരു ക്ലബിൽ അത്തരം ആരോഗ്യകരമായ പോരാട്ടം അത്യാവശ്യമാണ് എന്നും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ കോച്ച് പറഞ്ഞു.