ഇറ്റലിയിലെ കിരീടം ആർക്കെന്ന് നാളെ അറിയാം, മിലാനും ഇന്ററിനും കിരീടം നേടാൻ വേണ്ടത്..

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇറ്റലിയിലെ കിരീട പോരാട്ടം ലീഗിന്റെ അവസാന ദിവസമായെ നാളെ തീരുമാനം ആകും. കഴിഞ്ഞ റൗണ്ടിലെ വിജയത്തോടെ എ സി മിലാൻ 37 മത്സരങ്ങളിൽ നിന്ന് 83 പോയിന്റിലും ഇന്റർ മിലാൻ 37 മത്സരങ്ങളിൽ നിന്ന് 81 പോയിലും നിൽക്കുകയാണ്. ഇനി ബാക്കിയുള്ള ഒരേ ഒരു മത്സരം. നാളെ അവസാന മത്സരത്തിൽ ഇന്റർ മിലാൻ സാമ്പ്ഡോറിയയെയും എ സി മിലാൻ സസുവോളയേയും നേരിടും. രണ്ട് മത്സരങ്ങളും നാളെ രാത്രി 9.30നാണ് ആരംഭിക്കുന്നത്.20220521 172255

ഇന്ററിന് ഹോം മത്സരം ആണെങ്കിൽ മിലാന് എവേ മത്സരമാണ്. എ സി മിലാന് കിരീടം ഉറപ്പിക്കാൻ ഒരു പോയിന്റ് മതി. ഇരു ടീമുകൾക്കും ഒരേ പോയിന്റ് ആവുക ആണെങ്കിൽ ഹെഡ് ടു ഹെഡിലെ മികവിൽ എ സി മിലാൻ ആകും ചാമ്പ്യൻസ്. ഫെബ്രുവരിയിൽ ഇന്റർ മിലാനെ 2-1ന് എ സി മിലാൻ തോൽപ്പിച്ചിരുന്നു.

എ സി മിലാന് ഒരു പോയിന്റ് മാത്രമേ വേണ്ടു എങ്കിൽ. ഇന്റ മിലാന് കാര്യങ്ങൾ അത്ര എളുപ്പമല്ല. അവർക്ക് അവസാന മത്സരത്തിൽ വിജയിക്കുകയും ഒപ്പം എ സി മിലാൻ തോൽക്കുകയും വേണം. ഇന്റർ മിലാൻ പോയിന്റ് നഷ്ടപ്പെടുത്തിയാൽ എ സി മിലാൻ പരാജയപ്പെട്ടാലും ചാമ്പ്യന്മാരാവുകയും ചെയ്യും. ഇന്റർ മിലാൻ കിരീടം നിലനിർത്താൻ നോക്കുമ്പോൾ എ സി മിലാൻ 2011നു ശേഷമുള്ള ആദ്യ കിരീടമാണ് ലക്ഷ്യമിടുന്നത്.