ഇപ്പോൾ ഐ എസ് എൽ നിർത്തി വെച്ചാലും കേരള ബ്ലാസ്റ്റേഴ്സ് ചാമ്പ്യന്മാരാകും

കോവിഡ് വ്യാപനം ഐ എസ് എല്ലിൽ ഉയരുമ്പോൾ സീസൺ നിർത്തി വെക്കേണ്ടി വരുമോ എന്നത് അധികൃതർ ഇതുവരെ ആലോചിച്ചില്ല. ഐ എസ് എൽ നിർത്തിവെച്ചാൽ പിന്നെ പുനരാരംഭിക്കുന്നത് പ്രയാസകരമാകും എന്നത് കൊണ്ടാണ് ഇപ്പോൾ ലീഗ് നിർത്തി വെക്കാത്തത്. എന്നാൽ ലീഗ് നിർത്തിവെച്ച് പിന്നെ ലീഗ് ഉപേക്ഷിക്കേണ്ടി വന്നാൽ ലീഗ് നിയമപ്രകാരം കേരള ബ്ലാസ്റ്റേഴ്സ് ആകും ലീഗ് ചാമ്പ്യന്മാർ.

20220118 134904

ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സിന് 11 മത്സരങ്ങളിൽ 20 പോയിന്റ് ഉണ്ട്. ഒരു മത്സരത്തിൽ ഒരു ടീം എടുത്ത ശരാശരി പോയിന്റ് കണക്കിൽ എടുത്താകും ലീഗ് കിരീടം തീരുമാനിക്കുന്നത്. അങ്ങനെ നോക്കിയാൽ ഇപ്പോൾ ഒന്നാമതുള്ള കേരള ബ്ലാസ്റ്റേഴ്സിന് തന്നെയാണ് കൂടുതൽ ശരാശരി പോയിന്റ്. കേരള ബ്ലാസ്റ്റേഴ്സിന് 1.81 ആണ് ശരാശരി പോയിന്റ്. 11 മത്സരങ്ങളിൽ 19 പോയിന്റുള്ള ജംഷദ്പൂരിന് 1.72 ആണ് ശരാശരി പോയിന്റ്. മോഹൻ ബഗാന് 1.67 ആണ് ശരാശരി പോയിന്റ്‌.

ഇത് ലീഗ് ഇപ്പോൾ നിർത്തിവെച്ചാൽ ആണ്‌. എന്നാൽ ലീഗ് നിർത്തിവെക്കുമോ എന്നത് വ്യക്തമല്ല. ഇതിനകം 3 മത്സരങ്ങൾ ഐ എസ് എല്ലിൽ മാറ്റിവെക്കപ്പെട്ടു കഴിഞ്ഞു.