പാബ്ലോ മാരി ആഴ്സണൽ വിടുന്നു

20220118 022609

ആഴ്സണൽ താരം പാബ്ലോ മാരി ക്ലബ് വിടുന്നു. സീസണിന്റെ അവസാനം വരെ ലോൺ കരാറിൽ ഇറ്റലി ക്ലബായ യുഡിനീസിനൊപ്പം ആകും പാബ്ലോ മാരി ചേരുന്നത്. ഈ സീസണിൽ ആഴ്സണലിൽ മാരിക്ക് ഇതുവരെ അവസരം ലഭിച്ചിരുന്നില്ല. ആകെ 270 മിനുട്ട് മാത്രം വരെ താരം ഈ സീസണിൽ കളിച്ചിട്ടുള്ളൂ. ഇറ്റലിയിലേക്ക് പോകും എങ്കിൽ താരത്തിനെ സ്വന്തമാക്കാനുള്ള വ്യവസ്ഥ ആഴ്സണൽ ലോൺ കരാറിൽ വെക്കുന്നില്ല. 28കാരനായ താരം 2020ൽ ആയിരുന്നു ഫ്ലമെംഗോയിൽ നിന്ന് ആഴ്സണലിൽ എത്തിയത്.

Previous article“വിരാട് കോഹ്ലി എന്നും തന്റെ ക്യാപ്റ്റൻ ആയിരിക്കും” – മുഹമ്മദ് സിറാജ്
Next articleഇപ്പോൾ ഐ എസ് എൽ നിർത്തി വെച്ചാലും കേരള ബ്ലാസ്റ്റേഴ്സ് ചാമ്പ്യന്മാരാകും